കണ്ണൂർ: കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകൻ്റെ വീട്ടിൽ സ്ഫോടനം നടന്ന സംഭവത്തിൽ പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. ധനരാജ് വധക്കേസ് പ്രതി ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് ഇന്നലെ സ്ഫോടനം നടന്നത്. ബോംബ് പൊട്ടി ബിജുവിന്റെ കൈപ്പത്തി തകർന്നു. ഇടത് കൈപ്പത്തിയിലെ രണ്ട് വിരലുകൾ അറ്റു എന്നും പോലീസ് പറയുന്നു.
ബിജു നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. പെരിങ്ങോം എസ് ഐ യും സംഘവും കോഴിക്കോട് ആശുപത്രിയിൽ എത്തി. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായത്. പോലീസ് എത്തുന്നതിന് മുന്നേ ബിജുവിനെ വീട്ടിൽ നിന്നും മാറ്റിയിരുന്നു. സംഭവത്തിൽ കേസ് എടുത്ത പെരിങ്ങോം പോലീസ് അന്വേഷണം തുടരുകയാണ്.