മുംബൈ : മഹാരാഷ്ട്രയിലെ ചെമ്പൂരിലെ പോസ്റ്റൽ കോളനിയിലെ ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ (ബാർക്) ക്വാർട്ടേഴ്സിലെ ഫ്ലാറ്റിൽ കോളേജ് വിദ്യാര്‍ത്ഥിനി ബലാത്സംഗം ചെയ്യപ്പെട്ടു. 19 കാരിയെയാണ് രണ്ട് പേര് ബലാത്സംഗം ചെയ്തത്. നവംബർ 15ന് രാത്രി 10 മണിക്ക് ശേഷമാണ് സംഭവം നടന്നതെന്ന് ചെമ്പൂര് പോലീസ് പറഞ്ഞു. അമ്മയ്ക്കും സഹോദരിക്കുമൊപ്പം പല്‍ഘാർ ജില്ലയിലെ ഭോയ്സറിലാണ് വിദ്യാര്‍ത്ഥിനി താമസിക്കുന്നത്. ബാര്‍കില്‍ ജോലി ചെയ്യുന്ന അച്ഛനെ കാണാന്‍ പെണ്‍കുട്ടി ഇടയ്ക്കിടെ ക്വാര്‍ട്ടേഴ്സില്‍ വരാറുണ്ട്. ഇതേ കെട്ടിട സമുച്ചയത്തില്‍ താമസിക്കുന്ന അജിത് കുമാര്‍ യാദവ് എന്ന 26 വയസ്സുകാരനാണ് ഒന്നാം പ്രതി. ഇയാളുടെ അച്ഛനും ബാര്‍കിലാണ് ജോലി ചെയ്യുന്നത്.