കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂർ സൈനബ വധക്കേസിൽ ഏറെ നിർണായകമായ തെളിവെടുപ്പ് ഇന്ന് നടക്കും. പ്രതികളായ സമദിനേയും സുലൈമാനേയും ഒരുമിച്ച് സൈനബയുടെ മൃതദേഹം ഉപേക്ഷിച്ച നാടുകാണി ചുരത്തിലും ഗൂഡല്ലൂരിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. കൊലപാതകത്തിന് ഉപയോഗിച്ച സൈനബയുടെ ഷാൾ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.ഒന്നാം പ്രതി സമദുമായുള്ള തെളിവെടുപ്പിനിടെ സൈനബയുടെ ഫോൺ കണ്ടെത്തിയിരുന്നു. കൊലപാതകം നടത്തിയത് കാറിൽ വച്ചായിരുന്നു. ഈ കാർ താനൂരിൽ വച്ച് കസ്റ്റഡിയിൽ എടുത്തിരുന്നു.
അതേസമയം സൈനബയുടെ സ്വർണങ്ങൾ തട്ടിയെടുത്ത സംഘത്തെ കുറിച്ചും അന്വേഷണ സംഘം സുലൈമാനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. സുലൈമാന്റെ സുഹൃത്തുക്കളാണ് ഈ പണം തട്ടിയെടുത്തതെന്നാണ് പൊലിസ് കണ്ടെത്തൽ.ഇവർക്കായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
 
			

















 
                

