തിരുവനന്തപുരം : സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നുവെന്ന് കാലാവസ്ഥ പ്രവചനം. കോമോറിൻ മേഖലക്ക് മുകളിലായി ഒരു ചക്രവാതചുഴിയും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്നതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ ദിവസങ്ങൾക്ക് ശേഷം ഓറഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചിരിക്കുകയാണ്. 22 -ാം തിയതി 2 ജില്ലകളിലും 23 -ാം തിയതി ഒരു ജില്ലയിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 21 -24 വരെയുള്ള തീയതികളിൽ കേരളത്തിലാകെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും നവംബർ 22, 23 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്.