തിരുവനന്തപുരം : കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 26ന് നടക്കുന്ന ടി20 മത്സരം കാണാനെത്തുന്നവര്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് തിരുവനന്തപുരം നഗരസഭ. മത്സരം ആസ്വദിക്കാന്‍ എത്തുന്നവര്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. കൊണ്ടുവരുന്ന ഒരു സാധനങ്ങളും ഗ്യാലറിയില്‍ ഉപേക്ഷിച്ചു പോകരുത്. തിരിച്ചു കൊണ്ടുപോകുവാന്‍ കഴിയാത്ത സാധനങ്ങള്‍ സ്വീകരിക്കുവാന്‍ കളക്ഷന്‍ പോന്റുകളും, മാലിന്യങ്ങള്‍ നിക്ഷേപിക്കുവാന്‍ വെയ്സ്റ്റ് ബിന്നുകളും ഒരുക്കുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന് അറിയിച്ചു. 26ന് ഏഴു മണിക്കാണ് ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20 മത്സരം കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്.