• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കോടതിയില്‍ അര മണിക്കൂര്‍ വൈകിയെത്തിയ പോലീസുകാര്‍ ശിക്ഷയായി പുല്ലു വെട്ടാന്‍ ജഡ്ജിയുടെ ഉത്തരവ്

by Web Desk 06 - News Kerala 24
November 22, 2023 : 12:01 pm
in India, News
Reading Time: 1 min read
0
A A
0
വേനൽ വലയ്ക്കുന്നു ഒപ്പം അരനൂറ്റാണ്ട് പഴക്കമുള്ള ഡ്രെസ് കോഡും; ഭേദഗതി ആവശ്യപ്പെട്ട് വനിതാ ജുഡീഷ്യൽ ഓഫീസര്‍മാർ

ഔറംഗാബാദ്: കോടയില്‍ വൈകിയെത്തിയ പോലീസുകാര്‍ക്ക് ജഡ്ജി നല്‍കിയത് വിചിത്രമായ ശിക്ഷ. ഇരുവരോടും വൈകിയെത്തിയതിന്റെ ശിക്ഷയായി പുല്ല് വെട്ടാനായിരുന്നു മജിസ്ട്രേറ്റിന്റെ ഉത്തരവ്. മഹാരാഷ്ട്രയിലെ പര്‍ബാനി ജില്ലയിലെ മന്‍വാത് പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഒരു കോണ്‍സ്റ്റബിളും ഒരു ഹെഡ് കോണ്‍സ്റ്റബിളുമാണ് കോടതിയുടെ അതൃപ്തിക്ക് ഇരയായി പ്രത്യേക ശിക്ഷ ഏറ്റു വാങ്ങിയത്. തലേദിവസം രാത്രി മന്‍വാത് നഗരത്തില്‍ സംശയാസ്‍പദമായി ചുറ്റിത്തിരിയുകയായിരുന്ന രണ്ട് പേരെ പൊലീസിന്റെ നൈറ്റ് പട്രോള്‍ സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ പിറ്റേ ദിവസമാണ് കോടതിയില്‍ ഹാജരാക്കിയത്. ഞായറാഴ്ച ആയിരുന്നതിനാല്‍ അവധി ദിവസം 11 മണിക്ക് ഇരുവരെയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനാണ് നിശ്ചയിച്ചിരുന്നത്.

എന്നാല്‍ സ്റ്റേഷനില്‍ നിന്ന് രണ്ട് പ്രതികളെയും കൊണ്ട് പോലീസുകാര്‍ മജിസ്ട്രേറ്റിന് മുന്നില്‍ എത്തിയപ്പോള്‍ സമയം 11.30ആയി. ഇതാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെ ചൊടിപ്പിച്ചത്. കുപിതനായ അദ്ദേഹം രണ്ട് പോലീസുകാരും ശിക്ഷയായി പുല്ല് വെട്ടണമെന്ന് ഉത്തരവിടുകയായിരുന്നു. പൊലീസുകാര്‍ ഇക്കാര്യം മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചു. അതേ ദിവസത്തെ തന്നെ സ്റ്റേഷന്‍ ഡയറിയില്‍ ഇക്കാര്യം രേഖപ്പെടുത്തുകയും വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയക്കുകയും ചെയ്തു.

സംഭവം പര്‍ബാനിയിലെ പോലീസ് സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന യശ്വന്ത് കലെയും സ്ഥിരീകരിച്ചു. സംഭവം ശ്രദ്ധയില്‍പെട്ട ഉടനെ തന്നെ രണ്ട് പൊലീസുകാരുടെയും മൊഴികള്‍ ഉള്‍പ്പെടെയുള്ള വിശദമായ റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി ജുഡീഷ്യല്‍ അധികാരികള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും സംഭവത്തിന് സാക്ഷികളായ മറ്റ് മൂന്ന് പോലീസുകാരുടെ മൊഴികള്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലീസുകാര്‍ക്ക് വിചിത്രമായ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന കാര്യം സ്റ്റേഷന്‍ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന്  മന്‍വാത് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‍പെക്ടറും സ്ഥിരീകരിച്ചെങ്കിലും വിശദ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റണ്‍വേയില്‍ നിന്നും തെന്നിനീങ്ങിയ സൈനിക വിമാനം കടലില്‍ വീണു; യാത്രക്കാര്‍ സുരക്ഷിതര്‍

Next Post

കരിമഠം കോളനിയില്‍ യുവാവിനെ വെട്ടിക്കൊന്നത് എട്ടംഗ സംഘം, കൊലപാതകം ആസൂത്രിതം; എഫ് ഐ ആര്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

കരിമഠം കോളനിയില്‍ യുവാവിനെ വെട്ടിക്കൊന്നത് എട്ടംഗ സംഘം, കൊലപാതകം ആസൂത്രിതം; എഫ് ഐ ആര്‍

ശബരിമല ദര്‍ശനത്തിന് എത്തിയ 63കാരി കുഴഞ്ഞുവീണു മരിച്ചു

ശബരിമല ദര്‍ശനത്തിന് എത്തിയ 63കാരി കുഴഞ്ഞുവീണു മരിച്ചു

പാലായില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി ; പെണ്‍കുട്ടി നാടുവിട്ടത് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പം

വ്യാജ തോക്ക് ഉണ്ടാക്കി തൃശൂരില്‍ ജോലി ചെയ്ത കശ്മീര്‍ സ്വദേശിയെ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത് കേരള പോലീസ്

മദ്യപാനവും മർദനവും അതിര് കടന്നു ; ഉറങ്ങിക്കിടന്ന ഭ‍ർത്താവിനെ തീക്കൊളുത്തി ; ഭാര്യ പിടിയിൽ

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ തീപിടിത്തം, ഒഴിവായത് വന്‍ ദുരന്തം

പലസ്തീൻ വിഷയത്തിൽ കൃത്യമായ നിലപാട് ലീ​ഗിനുണ്ട്, സിപിഎം ക്ഷണിച്ചതിന് നന്ദി : പി. കെ. കുഞ്ഞാലിക്കുട്ടി

അവരുടെ പരിപാടി അവർ നടത്തും, നവ കേരള സദസ്സിനെതിരെ പ്രതിഷേധിക്കില്ല: പികെ കുഞ്ഞാലിക്കുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021