തിരുവനന്തപുരം: കണ്ടല ബാങ്ക് കള്ളപ്പണ കേസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. സിപിഎം നേതാവും ബാങ്കിന്റെ മുൻ പ്രസിഡന്റുമായ എന്‍ ഭാസുരാംഗൻ ബെനാമി അക്കൗണ്ട് വഴി കോടികൾ തട്ടിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 51 കോടി രൂപയാണ് ബെനാമി അക്കൗണ്ട് വഴി ലോണായി എടുത്തിരിക്കുന്നത്. അജിത് കുമാർ, ശ്രീജിത് തുടങ്ങിയ പേരിൽ ലോൺ തട്ടിയത്. തിരിച്ചടവ് മുടങ്ങിയ ഈ ലോൺ വിവരം മറച്ചു വെച്ചു. വിവരം സഹകരണ വകുപ്പിന് കൈമാറരുതെന്ന് സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
ഭാസുരാംഗൻ കുടുംബങ്ങളുടെ പേരിലും ലോൺ തട്ടിയെന്നും അന്വേഷണ സംഘം കണ്ടെത്തി. 2 കോടി 34 ലക്ഷം രൂപയാണ് കുടുംബങ്ങളുടെ പേരില്‍ ബാങ്കിൽ നിന്ന് എടുത്തത്. ഒരേ വസ്തു ഒന്നിലേറെ തവണ ലോണിന് ഈടാക്കി വെച്ചാണ് തട്ടിപ്പ് നടത്തിയത്. ഭാസുരാംഗന്റെ മകന് അഖിൽ ജിത്തും ലോൺ തട്ടി. 74 ലക്ഷം രൂപ അഖിൽ ജിത്ത് ബാങ്കിൽ നിന്ന് ലോൺ എടുത്തു. ഒരേ വസ്തു ഒന്നിലേറെ ലോണിനായി ഈടാക്കി വെച്ചാണ് ലോൺ എടുത്തത്. അഖിൽ ജിത്തിന് വാർഷിക വരുമാനം 10 ലക്ഷം മാത്രമാണെന്ന് ഇ ഡി പറയുന്നു. എന്നാൽ നിരവധി കമ്പനികളിൽ ലക്ഷങ്ങൾ നിക്ഷേപിച്ചു. ബിആര്‍എം സൂപ്പർ മാർക്കറ്റ്, ബിആര്‍എം ട്രെഡിങ് കമ്പന, അടക്കമുള്ളവയിൽ ഇയാള്‍ക്ക് നിക്ഷേപമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.