• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ഖബറടക്കം ഇന്ന്; സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ

by Web Desk 06 - News Kerala 24
November 24, 2023 : 8:37 am
0
A A
0
ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു ; സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസും തമിഴ്‌നാട് മുന്‍ ഗവര്‍ണറുമായിരുന്നു

പത്തനംതിട്ട: ഇന്നലെ അന്തരിച്ച സുപ്രിംകോടതി മുൻ ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് പത്തനംതിട്ട ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ആണ് കബറടക്കം നടക്കുക. വീട്ടിലെ പൊതുദർശനത്തിനുശേഷം ഉച്ചയ്ക്ക് 12 മണിയോടെ ഫാത്തിമ ബീവിയുടെ മൃതദേഹം പത്തനംതിട്ട ടൗൺഹാളിലേക്ക് മറ്റും. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ അതിമോഹനം അർപ്പിക്കും. നിരവധി ആളുകളാണ് ജസ്റ്റിസ് ഫാത്തിമ ബീവിയെ അവസാനമായി ഒരു നോക്ക് കാണാൻ പത്തനംതിട്ടയിലെ വസതിയിലേക്ക് എത്തിയത്. പൂർണ്ണ ഔദ്യോഗിക ബഹുമതികളോട് ആയിരിക്കും ഇന്ന് സംസ്‌കാര ചടങ്ങുകൾ നടക്കുക.

ഇന്ത്യൻ ന്യായാധിപ ചരിത്രത്തിൽ അവിസ്മരണീയമായ സ്ഥാനമാണ് ജസ്റ്റിസ് എം ഫാത്തിമ ബീവിയ്ക്കുള്ളത്. സുപ്രിം കോടതിയിലെ ആദ്യത്തെ വനിതാ ന്യായാധിപയായി മാറിയ അവർ തന്റെ പ്രവർത്തന മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായാണ് അറിയപ്പെടുന്നത്. സത്യസന്ധമായും നിർഭയമായും യുക്തിബോേേധത്താടെയും നീതിനിർവഹണം നടത്തിയ ന്യായാധിപയായിരുന്നു അവർ. അഴിമതിയോ സ്വജനപക്ഷപാതമോ കൂടാതെ കർമ്മരംഗങ്ങളിൽ ദീർഘകാലം പ്രവർത്തിച്ച വ്യക്തിത്വമായാണ് ഫാത്തിമ ബീവിയെ കാലം അടയാളപ്പെടുത്തുന്നത്. 1997- 2001 കാലയളവിൽ തമിഴ്നാട് ഗവർണറായും അവർ പ്രവർത്തിച്ചു.

1927 ഏപ്രിൽ 30-ന് പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്റേയും ഖദീജാബീവിയുടേയും മകളായി ജനിച്ച ജസ്റ്റിസ് ഫാത്തിമ ബീവി പത്തനംതിട്ട കത്തോലിക്കേറ്റ് ഹൈസ്‌കൂളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദവും; തിരുവനന്തപുരത്തെ ലോ കോളേജിൽ നിന്നും ഒന്നാം റാങ്കോടെ നിയമബിരുദവും നേടിയശേഷമാണ് 1950-ൽ അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. എം എസ് സി കെമിസ്ട്രി പഠിക്കാൻ ആഗ്രഹിച്ച ഫാത്തിമ ബീവിയെ നിയമപഠനരംഗത്തേക്ക് തിരിച്ചുവിട്ടത് ബാപ്പ മീരാ സാഹിബായിരുന്നുവെന്ന് അവർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അന്തരിച്ച കെ ആർ ഗൗരിയമ്മ അവരുടെ സഹപാഠിയായിരുന്നു. മുസ്ലിം പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിന് പോകാതിരുന്ന ഒരു കാലയളവിൽ മകൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുമെന്ന ബാപ്പയുടെ നിശ്ചയദാർഢ്യമാണ് അവർക്ക് തുണയായത്.

പി എസ് സി പരീക്ഷയിലൂടെ ആദ്യമായി നിയമിക്കപ്പെട്ട മുൻസിഫായിരുന്നു അവർ. തൃശൂരിലായിരുന്നു ആദ്യ നിയമനം. 1984 ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1989 ഏപ്രിൽ 29-ന് ഹൈക്കോടതിയിൽ നിന്നും വിരമിച്ചശേഷം 1989 ഒക്ടോബർ 6ന് സുപ്രീം കോടതിയിൽ ജഡ്ജിയായി അവർ നിയമിതയായി. 1992 ഏപ്രിൽ 29 വിരമിച്ചശേഷം മനുഷ്യാവകാശ കമ്മീഷൻ അംഗമായും തമിഴ്നാട് ഗവർണറായും പ്രവർത്തിച്ചു. അഴിമതിക്കേസ്സിൽപ്പെട്ട ജയലളിതയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക നിരസിക്കപ്പെട്ടെങ്കിലും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ചത് വിവാദമായതും 2001-ൽ തമിഴ്നാട് മുൻ മുഖ്യമന്തി കരുണാനിധിയെ അറസ്റ്റ് ചെയ്തപ്പോൾ മുഖ്യമന്ത്രി ജയലളിതയെ അനുകൂലിച്ച് റിപ്പോർട്ട് നൽകിയതും വിവാദമായി. കേന്ദ്രമന്ത്രിസഭാ യോഗം അവരെ നീക്കം ചെയ്യാൻ തീരുമാനിച്ചതിനെ തുടർന്ന് അവർ ഗവർണർപദവി രാജി വച്ചൊഴിയുകയായിരുന്നു.

അവിവാഹിതയായിരുന്നു ജസ്റ്റിസ് ഫാത്തിമ ബീവി. നിയമസംവിധാനത്തിനായി തന്റെ ജീവിതം പൂർണമായും സമർപ്പിച്ച ഫാത്തിമ ബീവിയുടെ ജീവിതം ന്യായാധിപ സംവിധാനത്തിനാകെ മാതൃകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റോബിനെതിരെ നിലപാട് കടുപ്പിച്ച് എംവിഡി, ബസ് പിടിച്ചെടുത്തു, കേസും

Next Post

വനിതാ കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് 25ന്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
വനിതാ കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് 25ന്

വനിതാ കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് 25ന്

ബന്ദികളെ മോചിപ്പിക്കും; 4 ദിവസത്തെ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ കരാർ ഇന്നു പ്രാബല്യത്തിൽ

ഗാസയിൽ ഇന്ന് മുതൽ 4 ദിവസം വെടിനിർത്തൽ, ആദ്യ സംഘം ബന്ദികളെ ഹമാസ് മോചിപ്പിക്കും

മോഷണത്തിന് കയറിയത് തുണിക്കടയിൽ പിന്നെ മടിച്ചില്ല മണിക്കൂറുകൾ തെരഞ്ഞ് പാകമായ വസ്ത്രങ്ങൾ അടിച്ച് മാറ്റി മോഷ്ടാവ്

മോഷണത്തിന് കയറിയത് തുണിക്കടയിൽ പിന്നെ മടിച്ചില്ല മണിക്കൂറുകൾ തെരഞ്ഞ് പാകമായ വസ്ത്രങ്ങൾ അടിച്ച് മാറ്റി മോഷ്ടാവ്

പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് ആക്രമണം ; സൂത്രധാരന്‍ തെലങ്കാന സ്വദേശി

നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി ; വയനാട് ദളത്തിന്റെ പേരിൽ കോഴിക്കോട് കളക്ടർക്ക് ഭീഷണി കത്ത്

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ പതിവായി കുടിക്കാം ഈ ജ്യൂസ്…

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ രാവിലെ വെറും വയറ്റില്‍ കുടിക്കേണ്ട ആറ് പാനീയങ്ങള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In