മുംബൈ: ലഹരി മരുന്നിന് പണം കണ്ടെത്താനായി മുംബൈയിൽ ദമ്പതികൾ കുട്ടികളെ വിറ്റു. ജനിച്ച് മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെയും രണ്ട് വയസുകാരനെയുമാണ് വിറ്റത്. ഷാബിർ ഖാൻ, ഭാര്യ സാനിയ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് സഹായം ചെയ്ത ഉഷ എന്നയാളെയും രണ്ട് വയസുകാരനെ വാങ്ങിയ ഷക്കീൽ മക്രാണി എന്നിവരെയും പൊലീസ് പിടികൂടി. കുട്ടിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്കി മാറ്റി. ഇളയ കുഞ്ഞിനെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് അന്ധേരിയിലെ ഡിഎൻ നഗർ പൊലീസ് അറിയിച്ചു