• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മറ്റ് മക്കളെ കാണാന്‍ മകള്‍ അനുവദിക്കുന്നില്ല ; പരാതിയുമായി അമ്മ വനിതാ കമ്മീഷന് മുന്നില്‍

by Web Desk 06 - News Kerala 24
November 25, 2023 : 8:09 am
0
A A
0
മറ്റ് മക്കളെ കാണാന്‍ മകള്‍ അനുവദിക്കുന്നില്ല ; പരാതിയുമായി അമ്മ വനിതാ കമ്മീഷന് മുന്നില്‍

മലപ്പുറം: മാതാപിതാക്കളെ കാണാന്‍ എല്ലാ മക്കള്‍ക്കും തുല്യ അവകാശമാണെന്നും അവ നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.     മറ്റു മക്കളെ കാണാന്‍ മകള്‍ അനുവദിക്കുന്നില്ലെന്ന അമ്മയുടെ പരാതി ഇന്ന് മലപ്പുറത്ത് നടന്ന സിറ്റിങില്‍ കമ്മീഷഷന്റെ പരിഗണനയ്ക്ക് എത്തി.

മാതാപിതാക്കളെയും ഭാര്യയെയും സംരക്ഷിക്കാതിരിക്കുകയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്  സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും ചെയ്യുന്ന യുവാവിനെതിരെ ഭാര്യ വനിതാ കമ്മീഷന് നല്‍കിയ പരാതി പോലീസിന് കൈമാറി. മലപ്പുറം ജില്ലയിലെ ആദിവാസി, തീരദേശ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കാനും അവയ്ക്ക് പരിഹാരം കാണുന്നതിനുമായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുമെന്നും വനിത കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു.

ആകെ 50 പരാതികളാണ് ഇന്ന് മലപ്പുറത്ത് നടന്ന വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ പരിഗണിച്ചത്. ഇതില്‍ 11 പരാതികള്‍ തീര്‍പ്പാക്കി.  ഒന്‍പതു പരാതികളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. ഗാര്‍ഹിക പീഡന പരാതിയാണ് സിറ്റിംഗില്‍ കൂടുതലായി എത്തിയത്. അഭിഭാഷകരായ ബീന കരുവാത്ത്, സുകൃത രജീഷ്, സഖി കോ-ഓര്‍ഡിനേറ്റര്‍ ശ്രുതി നാരായണന്‍  തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.

അതേസമയം കുടുംബ പ്രശ്‌നങ്ങളില്‍ വനിതാ കമ്മിഷന്‍ കൃത്യമായ ഇടപെടലിലൂടെ പരിഹാരം സാധ്യമാക്കുന്നതായി കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി പറഞ്ഞു.  തിരുവല്ല വൈഎംസിഎ ഹാളില്‍ നടന്ന പത്തനംതിട്ട ജില്ലാതല സിറ്റിംഗില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.

കുടുംബ പ്രശ്‌നങ്ങള്‍ കൂടി വരുന്ന സാഹചര്യമാണ് ഉള്ളത്. ദമ്പതികള്‍ തമ്മിലുള്ള സ്നേഹവും പരസ്പര ധാരണയും കുറയുന്നത് ഇത്തരം പ്രശ്നങ്ങളിലേക്ക് വഴിയൊരുക്കുന്നു. ഇത്തരം കേസുകളില്‍ കാരണം കണ്ടെത്തി പരിഹാരം നിര്‍ദേശിച്ചു.  വനിതാ കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കാണുന്നതിന് ജനങ്ങളുടെ സഹകരണം വളരെ സഹായിക്കുന്നുണ്ടെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു. വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നം, കുടുംബ പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങിയ പരാതികളാണ് പ്രധാനമായും സിറ്റിംഗില്‍ പരിഗണനയ്ക്ക് എത്തിയത്.

സിറ്റിംഗില്‍ പരിഗണിച്ച 58 പരാതികളില്‍ 18 എണ്ണം തീര്‍പ്പാക്കി.  33 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി വച്ചു. ഏഴു പരാതികള്‍ പോലീസിന്റെയും മറ്റ് വകുപ്പുകളുടെയും അന്വേഷണ റിപ്പോര്‍ട്ടിന് അയച്ചു. സിറ്റിങില്‍ പാനല്‍ അഭിഭാഷകരായ അഡ്വ. കെ എസ് സിനി, അഡ്വ. എസ്. സീമ, വനിതാസെല്‍ ഇന്‍സ്‌പെക്ടര്‍ എ.ആര്‍. ലീലാമ്മ, കൗണ്‍സിലര്‍ ശ്രേയ ശ്രീകുമാര്‍, വീണ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കണ്ണൂരിൽ എം.ഡി.എം.എയുമായി ഒരു യുവതി ഉള്‍പ്പെടെ നാല് പേർ പിടിയിൽ

Next Post

കടൽച്ചൊറി ഇനിയൊരു ശല്യമല്ല, കയറ്റുമതി രംഗത്ത് വൻ സാധ്യത; കടൽച്ചൊറി വിഭവങ്ങൾക്ക് ആവശ്യകത കൂടി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കടൽച്ചൊറി ഇനിയൊരു ശല്യമല്ല, കയറ്റുമതി രംഗത്ത് വൻ സാധ്യത; കടൽച്ചൊറി വിഭവങ്ങൾക്ക് ആവശ്യകത കൂടി

കടൽച്ചൊറി ഇനിയൊരു ശല്യമല്ല, കയറ്റുമതി രംഗത്ത് വൻ സാധ്യത; കടൽച്ചൊറി വിഭവങ്ങൾക്ക് ആവശ്യകത കൂടി

കോയമ്പത്തൂരില്‍ കുളത്തില്‍ വീണ കാട്ടാനയെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന വീഡിയോ വൈറല്‍

കോയമ്പത്തൂരില്‍ കുളത്തില്‍ വീണ കാട്ടാനയെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന വീഡിയോ വൈറല്‍

ഹമാസും ഇസ്രയേലും ബന്ദികളെ മോചിപ്പിച്ചു ; ഗസ്സയിൽ നാലുദിന വെടിനിര്‍ത്തല്‍ പ്രാബല്യത്തിൽ

ഹമാസും ഇസ്രയേലും ബന്ദികളെ മോചിപ്പിച്ചു ; ഗസ്സയിൽ നാലുദിന വെടിനിര്‍ത്തല്‍ പ്രാബല്യത്തിൽ

കോൺട്രാക്ട് കാരേജ് വാഹനങ്ങൾക്കെതിരെ നടപടി ആരംഭിച്ച് എം.വി.ഡി

ശബരിമലയിൽ തിരക്കേറുന്നു ; ഇന്നലെ എത്തിയത് 70,000 തീർഥാടകർ

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി; കേരളത്തിൽ നിന്ന് ഒരാൾകൂടി കസ്റ്റഡിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In