ലഖ്നൌ: ദുഷ്ടശക്തികളിൽ മോചിപ്പിക്കുമെന്ന് പറഞ്ഞ് സ്ത്രീയെ ഭീഷണിപ്പെടുത്തി മതം മാറ്റിയതിനെ മതനേതാവിനെതിരെ കേസ്. യുവതിയുടെ മകൻ അക്ഷയ് ശ്രീവാസ്തവ നൽകിയ പരാതിയെ തുടർന്നാണ് മൗലവി സർഫറാസ് അറസ്റ്റിലായത്. തന്റെ അമ്മ മീനു (45) 2017 മുതൽ മാനസികവും ശാരീരികവുമായ ചില പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും ചിലരുടെ ഉപദേശപ്രകാരം മൗലവിയുടെ സഹായം തേടിയിരുന്നുവെന്നും മകൻ പൊലീസിനോട് പറഞ്ഞു. മൗലവിയുടെ നിർദ്ദേശപ്രകാരം അവന്റെ അമ്മ തന്റെ വീട്ടിൽ നിന്ന് ഹിന്ദു ദേവതകളുടെ ചിത്രങ്ങളും നീക്കം ചെയ്യുകയും തന്റെ മക്കളെയും മറ്റ് കുടുംബാംഗങ്ങളെയും ഇസ്ലാം സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തുവെന്ന് അദ്ദേഹം പറയുന്നു. മോർട്ടി ഗ്രാമത്തിൽ നിന്നാണ് മൗലവിയെ അറസ്റ്റ് ചെയ്തതെന്ന് എസിപി നന്ദഗ്രാം രവി കുമാർ സിംഗ് പറഞ്ഞു.
ചോദ്യം ചെയ്യലിൽ, താൻ കഴിഞ്ഞ എട്ട് വർഷമായി പ്രദേശത്ത് മന്ത്രവാദവും പ്രേതോച്ഛാടനവും പരിശീലിക്കുന്നുണ്ടെന്നും പ്രേതങ്ങളെ ഭയക്കുന്നവരെ ഇസ്‌ലാം സ്വീകരിക്കാൻ നിർബന്ധിച്ചതായും സർഫ്രാസ് പറഞ്ഞതായി പൊലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ മതപരിവർത്തന നിരോധന നിയമം, ഡ്രഗ്‌സ് ആന്റ് മാജിക് റെമഡീസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് സർഫറാസിനെതിരെ കേസെടുത്തിരിക്കുന്നത്.