ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. ഊർജവും ഉന്മേഷവും നിലനിർത്താൻ പ്രഭാതഭക്ഷണം സഹായിക്കുന്നു. എന്നാൽ ചിലർ പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. കാരണം അത് വിവിധ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില സൂപ്പർ ഫുഡുകളെ കുറിച്ചറിയാം…
- ഒന്ന്…
- പ്രാതലിൽ പയർവർഗങ്ങൾ, നട്സ്, പനീർ തുടങ്ങിയവ ഉൾപ്പെടുത്തിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ് ഇവ. കാരണം രാവിലെ അവ കഴിക്കുന്നത് ശരീരത്തിന് വേണ്ട പ്രോട്ടീനും ഊർജവും ലഭിക്കാൻ ഗുണം ചെയ്യും.
- രണ്ട്…
- പ്രാതലിൽ ഉൾപ്പെടുത്തേണ്ട മറ്റൊരു ഭക്ഷണമാണ് ഓട്സ്. കലോറി വളരെ കുറവും എന്നാൽ ഫെെബര ധാരാളം അടങ്ങിയ ഓട്സ് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. ഒരു കപ്പ് ഓട്‌സിൽ 7.5 ഗ്രാം ഫൈബറാണുള്ളത്. ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ഓട്‌സിൽ അടങ്ങിയിട്ടുണ്ട്.
- മൂന്ന്…
- നേന്ത്രപ്പഴം രാവിലെ കഴിക്കുന്നത് ശരീരത്തിനേറെ ഗുണം ചെയ്യും. പൊട്ടാസ്യം, പ്രോട്ടീൻ, ഫൈബർ എന്നിവ ഇതിലുണ്ട്. ഊർജ്ജത്തിന്റെ തോത് ഉയർത്താൻ സഹായിക്കുന്ന കാർബോഹൈഡ്രേറ്റ്‌സും നേന്ത്രപഴത്തിൽ ധാരാളമുണ്ട്.
- നാല്…
- ഇഡ്ഡലി പ്രഭാതഭക്ഷണമായി കഴിക്കുന്നത് വളരെ നല്ലതാണ്. കലോറി വളരെ കുറഞ്ഞ ഇവ ദഹനത്തിന് ഏറെ ഗുണപ്രദമാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും ഇഡ്ഡലി കഴിക്കുന്നത് നല്ലതാണ്.
- അഞ്ച്…
- പ്രോട്ടീനുകളാൽ സമ്പന്നമാണ് മുട്ട. കൂടാതെ ഇതിൽ ആരോഗ്യകരമായ കൊഴുപ്പും ഇരുമ്പ്, കൊളീൻ, വിറ്റാമിൻ ഡി, എന്നിവയും അടങ്ങിയിട്ടുണ്ട്. ദിവസവും രാവിലെ മുട്ട കഴിക്കുന്നത് ഒരു ദിവസത്തെ ഊർജ്ജം നിലനിർത്താൻ സഹായിക്കുന്നു.