തിരുവനന്തപുരം : ഓസ്ട്രേലിയക്കെതിരെ രണ്ടാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ടീം ഡേവിഡ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഓസീസ് രണ്ട് മാറ്റം വരുത്തി. ജേസണ്‍ ബെഹ്രന്‍ഡോര്‍ഫിന് പകരം ആഡം സാംപ ടീമിലെത്തി. ആരോണ്‍ ഹാര്‍ഡിക്കും സ്ഥാനം നഷ്ടമായി. ആഡം സാംപയാണ് ടീമിലെത്തിയത്. രണ്ടാം മത്സരവും ജയിച്ച് പരമ്പരയില്‍ മുന്നിലെത്താനാണ് ഇന്ത്യ ഇറങ്ങുന്നത്. ഓസീസിന്റെ ലക്ഷ്യം ഒപ്പമെത്താനും.