ഗുവാഹത്തി : റുതുരാജ് ഗെയ്കവാദിന്റെ (57 പന്തില്‍ 123) സെഞ്ചുറി കരുത്തില്‍ ഓസ്ട്രേലിയക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. ഗുവാഹത്തിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് നേടിയത്. റുതുരാജിന് പുറമെ സൂര്യകുമാര്‍ യാദവ് (39), തിലക് വര്‍മ എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഒരു മാറ്റവുമായിട്ടാണ് സൂര്യകുമാര്‍ യാദവും സംഘവും ഇറങ്ങുന്നത്. മുകേഷ് കുമാറിന് പകരം ആവേഷ് ഖാന് ടീമിലെത്തി. ഓസ്ട്രേലിയ നാല് മാറ്റം വരുത്തി. സ്റ്റീവന്‍ സ്മിത്ത്, മാത്യൂ ഷോര്‍ട്ട്, സീന്‍ അബോട്ട്, ആഡം സാംപ എന്നിവര്‍ക്ക് സ്ഥാനം നഷ്ടമായി. ഡ്രാവിസ് ഹെഡ്, ആരോണ്‍ ഹാര്‍ഡി, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, കെയ്ന്‍ റിച്ചാര്ഡ്സണ് എന്നിവരാണ് പകരമെത്തിയത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0 ത്തിന് മുന്നിലാണ്.