മലപ്പുറം : സുരക്ഷ ഉദ്യോഗസ്ഥരുടെ ഇടയിലൂടെ ഓടി ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തെത്തിയ കുഞ്ഞിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍. മന്ത്രി വി ശിവന്‍കുട്ടിയാണ് വീഡിയോ പങ്കുവച്ചത്. സുരക്ഷ ജീവനക്കാരുടെ ഇടയിലൂടെ മുഖ്യമന്ത്രിയുടെ അടുത്തെത്തിയ കുഞ്ഞ് പിണറായി എന്ന് വിളിച്ചു കൊണ്ട് കൈ കൊടുക്കുകയായിരുന്നു. ചിരിച്ച് കൊണ്ട് മുഖ്യമന്ത്രിയും കുഞ്ഞിന് കൈ കൊടുത്ത്, എന്താണ് ഇയാളുടെ പേരെന്ന് ചോദിച്ചു. കുഞ്ഞ് പേര് പറഞ്ഞതിന് പിന്നാലെ പോട്ടെ, ഓക്കെ ബൈ ബൈ എന്ന് പറഞ്ഞ് മുഖ്യമന്ത്രി മടങ്ങുന്നതാണ് വീഡിയോ.