റിയാദ് : തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി റിയാദിൽ നിര്യാതനായി. വെഞ്ഞാറമൂട് മണലിമുക്ക് വേടക്കാല സ്വദേശി എ.എം. നിവാസിലെ എസ്. മധുസൂദനൻ (58) ആണ് മരിച്ചത്. സുകുമാരനാണ് പിതാവ്. ഭാര്യ : അനുജ. മക്കൾ : മീനു, അമൃത, അനുശ്രീ. മൃതദേഹം നാട്ടിലേക്കയക്കുന്നതിന് റിയാദിലുള്ള സഹോദരനെ സഹായിക്കാൻ സാമൂഹിക പ്രവർത്തരായ സിദ്ദീഖ് തുവ്വൂർ, ജലീൽ തിരൂർ എന്നിവർ രംഗത്തുണ്ട്.