തിരുവനന്തപുരം: പുതിയ സിം കാർഡ് നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. സിം ഡീലർമാരുടെ പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കും. ഡിജിറ്റൽ തട്ടിപ്പ് തടയാൻ സിം കാർഡുകളുടെ മൊത്ത വിൽപന സർക്കാർ നിർത്തിവച്ചു. പോയിന്റ് ഓഫ് സെയിൽ ഏജന്റുമാർ ടെലികോം സേവന ദാതാക്കളുമായി കരാർ ഒപ്പിടും. നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ പിഒഎസ് ഏജന്റുമാർക്ക് 10 ലക്ഷം രൂപ പിഴയും മൂന്നു വർഷത്തേക്ക് അവരുടെ സേവനം അവസാനിപ്പിക്കും. ഒരു ഐഡി കാർഡിൽ ഉപഭോക്താവിന് 9 സിം കാർഡുകൾ വരെ വാങ്ങാനാകും.