പ്രയാഗ്രാജ് : 50 മീറ്റർ ഉയരമുള്ള മൊബൈൽ ടവർ മോഷണം പോയി. ഉത്തർപ്രദേശിലെ കൗശാമ്പി ജില്ലയിലെ ഉജ്ജൈനി ഗ്രാമത്തിലാണ് സംഭവം. 10 ടണ്ണിലധികം (10,000 കിലോഗ്രാം) ഭാരമുള്ള ടവറാണ് അജ്ഞാതര്‍ കടത്തിക്കൊണ്ടുപോയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. നവംബർ 29ന് ഒരു ടെക്നീഷ്യനാണ് ടവര്‍ മോഷ്ടിക്കപ്പെട്ടത് റിപ്പോര്‍ട്ട് ചെയ്തത്. ടെക്നീഷ്യന് രാജേഷ് കുമാര്‍ യാദവ് പോലീസിനെ അറിയിക്കുകയായിരുന്നു. ടെക്നീഷ്യന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഐപിസി സെക്ഷൻ 379 (മോഷണം) പ്രകാരം എഫ്ഐആർ രജിസ്റ്റര്‍ ചെയ്തു. ഉജ്ജൈനി സ്വദേശിയായ ഉബൈദുള്ളയുടെ വയലിൽ ഈ വര്‍ഷം ജനുവരിയില്‍ സ്ഥാപിച്ച മൊബൈല്‍ ടവറാണ് മോഷ്ടിക്കപ്പെട്ടതെന്നാണ് രാജേഷ് കുമാര്‍ യാദവിന്റെ പരാതിയില്‍ പറയുന്നത്. മാര്‍ച്ച് 31ന് ശേഷമാണ് ടവര്‍ കാണാതായതെന്നും പരാതിയിലുണ്ട്. എന്നിട്ടും പോലീസിനെ അറിയിക്കാന്‍ എട്ട് മാസം വൈകിയതെന്തെന്ന് വ്യക്തമല്ല.