മുംബൈ : മാനദണ്ഡങ്ങൾ ലംഘിച്ചതിന് 5 സഹകരണ ബാങ്കുകൾക്ക് കനത്ത പിഴ ചുമത്തി റിസർവ് ബാങ്ക്. പാട്‌ലിപുത്ര സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ദി പാടാൻ നാഗ്രിക് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ദി മണ്ഡൽ നാഗിക് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ദി ബാലസോർ ഭദ്രക് സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ദ ധ്രംഗധ്ര പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് എന്നീ ബാങ്കുകൾക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. ബിഹാറിലെ പട്‌ലി പുത്ര സെൻട്രൽ കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് 1.50 ലക്ഷം രൂപയും ഗുജറാത്തിലെ പാടാൻ നഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിന് 1.50 ലക്ഷം രൂപ പിഴ ചുമത്തി. ഗുജറാത്തിലെ മണ്ഡൽ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിന് ബാങ്കിംഗ് റെഗുലേറ്റർ 1.50 ലക്ഷം രൂപയും ബാലസോറിലെ ബാലസോർ ഭദ്രക് സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് 50,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഒപ്പം, ധ്രംഗധ്ര പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് RBI ഒരു ലക്ഷം രൂപ പിഴ ചുമത്തി.
റിസർവ് ബാങ്കിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് പിഴയെന്നും സ്ഥാപനങ്ങൾ അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കുന്ന ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ ബാധിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും റിസർവ് ബാങ്ക് പറഞ്ഞു.
ചില മാനദണ്ഡങ്ങൾ ലംഘിച്ചതിന് ബാങ്ക് ഓഫ് അമേരിക്ക, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ് എന്നിവയ്ക്ക് 10,000 രൂപ വീതം പിഴ ചുമത്തിയതായി റിസർവ് ബാങ്ക് അറിയിച്ചു. പ്രവാസികളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് എച്ച്ഡിഎഫ്സി ബാങ്കിന് പിഴ ചുമത്തുന്നതെന്ന് ആർബിഐ പറഞ്ഞു.