• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

വണ്ണം കുറയ്ക്കണോ? എങ്കില്‍ രാത്രിയില്‍ ഉറങ്ങാൻ പോകുംമുമ്പ് ഇക്കാര്യങ്ങള്‍ ചെയ്തുനോക്കൂ..

by Web Desk 06 - News Kerala 24
December 2, 2023 : 9:59 am
0
A A
0
അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കും ഈ നാല് തരം ഡയറ്റ് പ്ലാനുകള്‍…

വണ്ണം കുറയ്ക്കുകയെന്നത് നിസാരമായ കാര്യമേയല്ല. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാമുണ്ടെങ്കില്‍ മാത്രമേ സമയമെടുത്താണെങ്കില്‍ പോലും വണ്ണം കുറയ്ക്കാൻ സാധിക്കൂ. അതും ഓരോരുത്തരുടെയും പ്രായവും ആരോഗ്യാവസ്ഥയുമെല്ലാം ഇക്കാര്യത്തില്‍ വലിയ സ്വാധീനഘടകമായി വരാറുണ്ട്. എന്തായാലും വണ്ണം കുറയ്ക്കുന്നതിലേക്ക് വരുമ്പോള്‍ ഡയറ്റിന് അഥവാ ഭക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. പല ഭക്ഷണപാനീയങ്ങളും ശരീരഭാരം കുറയ്ക്കുന്നതിനായി ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ടി വരാം. അതേസമയം പലതും ഡയറ്റിലുള്‍പ്പെടുത്തേണ്ടിയും വരാം. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് രാത്രി കിടക്കാൻ പോകും മുമ്പായി ചെയ്യാവുന്ന ചില ഡയറ്റ് ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.

  • ഒന്ന്…
  • രാത്രിയില്‍ കിടക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് പോലും ചായയോ കാപ്പിയോ കഴിക്കുന്ന ശീലം ഒട്ടും നല്ലതല്ല. എന്നാല്‍ അല്‍പം പുതിനച്ചായ കഴിക്കുന്നത് നല്ലതാണ്. ഇത് ദഹനപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും കൊഴുപ്പെരിച്ചുകളയാനുമെല്ലാം സഹായിക്കും. ഇക്കാര്യങ്ങളെല്ലാം വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ച് ഗുണകരമാണ്.
  • രണ്ട്…
  • അത്താഴം വളരെ ലളിതമായി കഴിക്കുകയെന്നതാണ് അടുത്തതായി ശ്രദ്ധിക്കേണ്ടത്. അത്താഴം ലളിതമായിരിക്കണം എന്ന് പൊതുവെ തന്നെ പറയപ്പെടുന്നതാണ്. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും ഇത് പിന്തുടരണം. അതുപോലെ രാത്രിയില്‍ കൊഴുപ്പ് അധികമായി അടങ്ങിയ ഭക്ഷണങ്ങള്‍, പ്രോസസ്ഡ് ഫുഡ്സ് എന്നിവ കഴിക്കുന്നതും നല്ലതല്ല.
  • മൂന്ന്…
  • അത്താഴം അധികം വൈകി കഴിക്കുന്നതും, വൈകി ഉറങ്ങുന്നതുമൊന്നും വണ്ണം കുറയ്ക്കാൻ ശ്രമം നടത്തുന്നവര്‍ക്ക് തിരിച്ചടിയാകും. കഴിയുന്നതും അത്താഴം നേരത്തെ തന്നെ കഴിച്ച് ശീലിക്കുക. അധികം വൈകാതെ ഉറങ്ങിയും ശീലിക്കണം. അത്താഴം അളവിലധികം കഴിക്കുന്നതും വൈകി കഴിക്കുന്നതുമെല്ലാം കാര്യമായ ദഹനപ്രശ്നങ്ങളുണ്ടാക്കും. ഇതെല്ലാം വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താം.
  • നാല്…
  • മദ്യപിക്കുന്നവരാണെങ്കില്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുമ്പോള്‍ അതുപേക്ഷിക്കുക. രാത്രിയില്‍ ഇതൊഴിവാക്കാനാണ് ആദ്യമേ തൊട്ട് ശ്രദ്ധിക്കേണ്ടത്. മദ്യം മാത്രമല്ല ആല്‍ക്കഹോളിക് ആയ പാനീയങ്ങളെല്ലാം രാത്രിയില്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്.
  • അഞ്ച്…
  • രാത്രിയില്‍ എന്തെങ്കിലും സ്നാക്സ് കഴിക്കുന്നത് പലരുടെയും ശീലമാണ്. എന്നാല്‍ വണ്ണം കുരയ്ക്കാൻ ശ്രമിക്കുമ്പോള്‍ ഇത് ദുശീലമാണ്.ഇനി അഥവാ സ്നാക്സിന് കൊതി തോന്നിയാലും അനാരോഗ്യകരമായ ഭക്ഷണങ്ങളൊന്നും കഴിക്കാതിരിക്കുക. നട്ട്സ്, പോപ്കോണ്‍ പോലുള്ള ഹെല്‍ത്തിയായ സ്നാക്സ്- അതും പരിമിതമായ അളവില്‍ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. മറ്റ് സ്നാക്സ് രാത്രിയില്‍ കഴിക്കുന്നത് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കും.
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കരുവന്നൂരിൽ സിപിഐഎമ്മിന് രണ്ടു അക്കൗണ്ടുകളുണ്ടെന്ന് ഇഡി; അക്കൗണ്ടിലേക്ക് ബിനാമി തുകയെത്തി

Next Post

കുട്ടിയെ തട്ടിക്കൊണ്ടുപോയി കേസിലെ പ്രതി അനുപമ യൂട്യൂബിലെ താരം; അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കുട്ടിയെ തട്ടിക്കൊണ്ടുപോയി കേസിലെ പ്രതി അനുപമ യൂട്യൂബിലെ താരം; അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പ്

കുട്ടിയെ തട്ടിക്കൊണ്ടുപോയി കേസിലെ പ്രതി അനുപമ യൂട്യൂബിലെ താരം; അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പ്

സ്വർണവിലയിൽ തുടർച്ചയായ കുതിപ്പ്; ഇന്നത്തെ വില അറിയാം

റെക്കോർഡിട്ട് സ്വർണവില; ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

യുവാക്കൾ കാറിൽ കടത്തിയത് കോടികൾ വിലയുളള തിമിംഗല ഛർദ്ദി, അറസ്റ്റ്

ഹീര കൺസ്ട്രക്ഷൻസിന്റെ സ്ഥാപനങ്ങളിൾ ഇഡി റെയ്ഡ്, അന്വേഷണം കോടികൾ വായ്പയെടുത്ത് എസ്ബിഐയെ വഞ്ചിച്ച കേസിൽ

20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ പിടിയിൽ

പ്രതിദിന യാത്രക്കാരുടെ എണ്ണം 14,000 കടന്ന് തിരുവനന്തപുരം വിമാനത്താവളം

പ്രതിദിന യാത്രക്കാരുടെ എണ്ണം 14,000 കടന്ന് തിരുവനന്തപുരം വിമാനത്താവളം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In