മുംബൈ : ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോടേറ്റ തോല്‍വിക്ക് കോച്ച് രാഹുല്‍ ദ്രാവിഡിനോടും ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടും വിശദീകരണം തേടി ബിസിസിഐ. ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റ് 11 ദിവസങ്ങള്‍ക്ക് ശേഷമാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ട്രഷറര്‍ ആശിഷ് ഷെലാര്‍ എന്നിവര്‍ ദ്രാവിഡുമായി കൂടിക്കാഴ്ച നടത്തിയത്. ലോകകപ്പ് തോല്‍വിക്ക് കാരണമെന്താണെന്ന ബിസിസിഐയുടെ ചോദ്യത്തിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ചാണ് തോല്‍വിക്ക് പ്രധാന കാരണമെന്ന് ദ്രാവിഡ് വിശദീകരിച്ചു. ടീം മാനേജ്മെന്റ് പ്രതീക്ഷിച്ചത്ര ടേണ്‍ പിച്ചില്‍ നിന്ന് ലഭിച്ചില്ലെന്നും അതുകൊണ്ടാണ് ഓസ്ട്രേലിയക്ക് അനായാസം റണ്‍സ് പിന്തുടര്ന്ന് ജയിക്കാന്‍ കഴിഞ്ഞതെന്നും ദ്രാവിഡ് പറഞ്ഞു.