ദില്ലി: രാജസ്ഥാനിൽ കോൺഗ്രസ് വലിയ ആത്മവിശ്വാസത്തിലാണെന്നും വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗലോട്ട് പ്രതികരിച്ചു. രാജസ്ഥാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്നിരീക്ഷകരുടെ കോൺഗ്രസ് യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10 മണിക്ക് ജയ്പൂരിലാണ് യോഗം. വിജയിക്കുന്നവരോട് ജയ്പൂരിൽ എത്താനാണ് നിർദ്ദേശം. കോൺഗ്രസിന് അനുകൂലമാകുന്ന രാഷ്ട്രീയ അന്തരീക്ഷമെന്ന് രാജസ്ഥാനില്ലെന്ന് പിസിസി അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതസ്ര പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷത്തിലെ ക്ഷേമ പദ്ധതികൾക്കുള്ള അംഗീകാരം ജനവിധിയിൽ ഉണ്ടാകും. രാജസ്ഥാനിൽ കോൺഗ്രസ് വലിയ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും വോട്ടർമാർക്ക് കോൺഗ്രസിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് തെലങ്കാന എന്നിവിടങ്ങളിലെ ജനവിധിയെന്താകുമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഇന്ന് രാവിലെ 8 മണി മുതലാണ് വോട്ടെണ്ണൽ. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം. തെലങ്കാനയിൽ ബിആർഎസിന് നല്ല സ്വാധീനമുണ്ടെങ്കിലും ചില എക്സിറ്റ് പോൾ ഫലങ്ങളിൽ കോൺഗ്രസ് വിജയം നേടുമെന്നാണ് പറയുന്നത്.