ദില്ലി : രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും ബിജെപിയുടെ മുന്നേറ്റത്തില്‍ പ്രതികരണവുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. നരേന്ദ്ര മോദിയുടെ ഭരണ നിർവഹണ മികവ് നൽകിയ വിജയം എന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി പറഞ്ഞു. കേരളത്തിൽ തെരഞ്ഞെടുപ്പ് വിശകലനം നടത്തുന്നവർ നാട്ടിൽ നടക്കുന്നത് അറിയുന്നില്ല. കോണ്‍ഗ്രസിന്റെ കുടുംബാധിപത്യത്തിനുള്ള ജനങ്ങളുടെ തിരിച്ചടി ആണ് ഫലമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് വരാനിരിക്കുന്ന ലോക്സഭ ഫൈനൽ തെരഞ്ഞെടുപ്പിലേക്ക് വലിയ ആത്മവിശ്വാസം നൽകുന്ന ഫലമാണ് പുറത്തുവന്നിരിക്കുന്നത്. കേരള രാഷ്ട്രീയവും നിശബ്ദമായി മാറും എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.