കൊച്ചി : സിനിമാ പ്രവർത്തകരെന്ന വ്യാജേന വീട് വാടകയ്ക്കെടുത്ത് മയക്ക് മരുന്നു വിൽപ്പന നടത്തിയ 2 പേർ പിടിയിൽ. വടക്കൻ പറവൂർ കരുമാല്ലൂർ തട്ടാമ്പടി സ്വദേശി നിഥിൻ വേണുഗോപാൽ , നീറിക്കോട് സ്വദേശി നിഥിൻ വിശ്വൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നായി 19 ഗ്രാം എംഡിഎംഎ പിടികൂടി. ഇരുവരും സിനിമ പ്രവർത്തകരെന്ന വ്യാജേന വീട് വാടകയ്ക്ക് എടുത്ത് വൻ തോതിൽ മയക്ക്മരുന്ന് വില്പന നടത്തിവരികയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.