ബംഗളൂരു : ഓസ്ട്രേലിയക്കെതിരായ അവസാന ടി-20യിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ മാത്യു വെയ്ഡ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളിലും ഓരോ മാറ്റം വീതമുണ്ട്. ഇന്ത്യൻ നിരയിൽ ദീപക് ചഹാറിനു പകരം അർഷ്ദീപ് സിംഗ് കളിക്കും. ഓസ്ട്രേലിയൻ ടീമിൽ ക്രിസ് ഗ്രീനിനു പകരം നതാൻ എല്ലിസ് കളിക്കും. നാല് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ 3-1ന് പരമ്പര നേടിക്കഴിഞ്ഞു.