റിയാദ് : ഗാസയിലെ ജനങ്ങൾക്ക് ആശ്വാസമേകാൻ സൗദിയിൽനിന്ന് ദുരിതാശ്വാസ സഹായങ്ങളുമായി മൂന്നാമത്തെ കപ്പൽ പുറപ്പെട്ടു. ജിദ്ദയിൽ നിന്ന് ഇൗജിപ്തിലെ സെയ്ദ് തുറമുഖത്തേക്കാണ് 1,246 ടൺ ഭാരമുള്ള 300 വലിയ കണ്ടെയ്‌നറുകളുമായി കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിെൻറ മൂന്നാമത്തെ ദുരിതാശ്വാസ കപ്പൽ പുറപ്പെട്ടത്. 200 കണ്ടെയ്‌നറുകളിൽ അവിടെയുള്ള ആശുപത്രികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള മരുന്നുകളും മെഡിക്കൽ സാമഗ്രികളുമാണ്. 100 കണ്ടെയ്നറുകളിൽ അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ, പൊടിച്ച ശിശു ഫോർമുല, അഭയ സാമഗ്രികൾ എന്നിവയാണ്. നേരത്തെ രണ്ട് കപ്പലുകളിലായി ടൺ കണക്കിന് വസ്തുക്കളാണ് ഗാസയിലേക്ക് അയച്ചത്. വിമാനമാർഗം സഹായമെത്തിക്കുന്നതും തുടരുകയാണ്. 24 വിമാനങ്ങൾ ഇതിനകം സഹായവുമായി സൗദിയിൽ നിന്ന് ഇൗജിപ്തിലെ അരീഷ് വിമാനത്താളവത്തിലെത്തിയിട്ടുണ്ട്. പ്രതിസന്ധികളിലും ദുരിതങ്ങളിലും ഫലസ്തീൻ ജനതയ്ക്കൊപ്പം നിൽക്കുന്നതിെൻറ ഭാഗമാണിത്.