തൃശൂര്‍ : കവര്‍ച്ചാ കേസ് പ്രതികളെ സിനിമാ സ്റ്റൈലില്‍ പിടികൂടി. ഇക്കഴിഞ്ഞ 16ന് എറണാകുളത്ത് ഹോസ്റ്റലില്‍ കയറി വിദ്യാര്‍ഥികളെ മര്‍ദിച്ച് സ്വര്‍ണമാല, മൊബൈല്‍ ഫോണുകള്‍ എന്നിവ കവര്‍ന്ന കേസിലെ പ്രതികളായ ഒരു യുവതിയും മൂന്നു യുവാക്കളും അടങ്ങിയ നാലംഗ സംഘത്തെയാണ് ഇരിങ്ങാലക്കുടയില്‍ പോലീസ് സാഹസികമായി പിടികൂടിയത്. ഷാഡോ പോലീസ് ചമഞ്ഞാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്. നിരവധി കേസുകളില്‍ പ്രതികളായ ഇടുക്കി രാജാക്കാട് ആനപ്പാറ എടയാട്ടില്‍ ജെയ്സണ്‍ (39), എറണാകുളം പോണേക്കര സ്വദേശി കോട്ടുങ്ങല്‍ സെജിന്‍ (21), അരൂര്‍ തൃച്ചാട്ടുകുളം സ്വദേശി ഉബൈസ് മന്‍സില്‍ കെയ്സ് (35), ഇയാളുടെ സുഹൃത്ത് രാജാക്കാട് ഉണ്ടമല സ്വദേശിനി പാലക്കല്‍ വീട്ടില്‍ മനു (30) എന്നിവരാണ് പിടിയിലായത്.