ദില്ലി : മിസോറാമിൽ ബിജെപിക്ക് നേട്ടമെന്ന് ബിജെപി നേതാവ് അനിൽ ആൻ്റണി. രാഹുലിൻ്റെ ജാതി സെൻസസ് ജനം ചവറ്റ് കുട്ടയിൽ എറിഞ്ഞെന്ന് അനിൽ ആൻ്റണി പറഞ്ഞു. പ്രതിപക്ഷം രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നത്. കോൺഗ്രസ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഇല്ലാതായി. മുഖ്യമന്ത്രിമാരെ നിശ്ചയിക്കുന്നതിൽ പാർട്ടിക്കുള്ളിൽ പ്രശ്നമില്ലെന്നും പ്രശ്നമുണ്ടെന്നത് മാധ്യമ സൃഷ്ടിയാണെന്നും അനിൽ ആന്റണി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി മികച്ച വിജയം നേടിയതിന്റെ പശ്ചാത്തലത്തിലാണ് അനിൽ ആന്റണിയുടെ പ്രതികരണം വന്നത്.