• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എല്ലാവർക്കും ഭക്ഷണം എന്ന വലിയ ഉത്തരവാദിത്വം; 2025 നവംബർ ഒന്നോടെ നേട്ടത്തിലെത്തും, തീവ്രശ്രമത്തിലെന്ന് മന്ത്രി

by Web Desk 06 - News Kerala 24
December 5, 2023 : 6:30 am
0
A A
0
നെല്ല് സംഭരണത്തിൽ നിന്ന് സപ്ലൈകോ പിന്മാറിയിട്ടില്ല, കർഷകർക്ക് വേഗത്തിൽ പണമെത്തിക്കാനാണ് ശ്രമം: മന്ത്രി

തൃശൂർ: വിശപ്പു രഹിത കേരളത്തിനായുള്ള തീവ്ര ശ്രമത്തിൽ സർക്കാർ അടിയുറച്ച് നിൽക്കുമെന്നും പരിപൂർണ്ണ വിജയം കൈവരിക്കുമെന്നും ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. ചേലക്കര നവകേരള സദസ്സിൻ്റെ ഭാഗമായി ചെറുതുരുത്തി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അതി ദരിദ്രർ ഇല്ലാത്ത കേരളം 2025 നവംബർ ഒന്നോടെ കൈവരിക്കും. എല്ലാവർക്കും ഭക്ഷണം എന്ന വലിയ ഉത്തരവാദിത്വത്തെ സർക്കാർ ഏറ്റെടുത്തു വിജയത്തിൽ എത്തിക്കും. ഇതോടൊപ്പം മികച്ച നിലവാരത്തിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാൻ സാധിക്കുന്നത് സർക്കാരിന്റെ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. മുൻഗണന വിഭാഗത്തിൽ അനർഹരായവർ കടന്നുകൂടിയതിനെ തിരിച്ചു പിടിക്കാൻ സാധിച്ചതും ഭരണ നേട്ടമാണ്. അർഹരായ 3,66,397 കുടുംബങ്ങൾക്ക് മുൻഗണന റേഷൻ കാർഡ് നൽകാൻ കഴിഞ്ഞു.

24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് ലഭ്യമാക്കാൻ തക്കവണ്ണം നടപടിക്രമങ്ങളെ ലഘൂകരിക്കാൻ കഴിഞ്ഞതും ചരിത്രത്തിൻ്റെ ഭാഗമായി. ഡിസംബർ 15 വരെ അനർഹരെ കുറിച്ചു പരാതികൾ അറിയിക്കാൻ റേഷൻകടകളിൽ പരാതി പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. പേര് വെളിപ്പെടുത്താതെ അനർഹരുടെ വിവരങ്ങൾ അറിയിക്കാൻ സംവിധാനമുണ്ട്. ഈ സാഹചര്യത്തെ പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

എൻ എഫ് എസ് ആക്ട് പ്രകാരം 43 ശതമാനം മാത്രം ഭക്ഷ്യധാന്യമെന്ന 2013 ലെ കേന്ദ്ര നിലപാടിനെ തിരുത്തിക്കുറിച്ച് 2016 ൽ മുഴുവൻ ബിപിഎൽ കുടുംബങ്ങൾക്കും സൗജന്യ റേഷൻ നടപ്പിലാക്കിയത് ഭരണയാത്രയിലെ നാഴികക്കല്ലായി. വീട്ടുമുറ്റത്ത് ഭക്ഷ്യധാന്യമെന്നതും യാഥാർത്ഥ്യമായി. തൃശ്ശൂർ ജില്ലയിൽ 134 ഊരുകളിൽ വിജയകരമായി ഭക്ഷ്യധാന്യങ്ങൾ എത്തിക്കാൻ കഴിഞ്ഞുവെന്നതും ചാരിതാർത്ഥ്യം നൽകുന്ന കാര്യങ്ങളാണെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.

കേരള ജനതയെ ഒന്നാകെ ഒരുപോലെ കാണുന്ന സർക്കാരാണിത്. സാധാരണ ജനങ്ങളുടെ ആവശ്യങ്ങളെയാണ് സർക്കാർ പ്രഥമമായി പരിഗണിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വികസന ക്ഷേമ നയങ്ങളെ കൂടുതൽ മെച്ചപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ നവകേരള സൃഷ്ടി ഉറപ്പാക്കുമെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭാസുരാംഗന്റെയും മകന്റെയും ജാമ്യ ഹർജി ഇന്ന് കോടതിയിൽ

Next Post

വീട്ടിലിരുന്ന് ജോലി ചെയ്ത് പണം സമ്പാദിക്കാം ; തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി പോലീസ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെങ്കിൽ പരിഭ്രാന്തി വേണ്ട’; വേഗത്തിൽ അറിയിച്ചാൽ പണം തിരിച്ചെടുക്കാമെന്ന് പൊലീസ്

വീട്ടിലിരുന്ന് ജോലി ചെയ്ത് പണം സമ്പാദിക്കാം ; തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി പോലീസ്

തലസ്ഥാനത്തെ കനത്ത മഴ; 23 വീടുകള്‍ക്കു ഭാഗിക നാശനഷ്ടം, 43.57 ലക്ഷത്തിന്റെ കൃഷിനാശം

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ തുടരാൻ സാധ്യത

മിഗ്ജൗമ് ചുഴലിക്കാറ്റ്: കനത്ത ജാഗ്രതയിൽ ആന്ധ്രയും തമിഴ്‌നാടും; നേരിടാൻ സജ്ജമെന്ന് സ്റ്റാലിൻ

കനത്ത മഴ തുടരുന്നു, 4 മരണം, ചെന്നൈയിൽ ഇന്നും അവധി, കൂടുതൽ ട്രെയിനുകൾ റദ്ദാക്കി

ചെന്നൈ പ്രളയം: ദുരിതാശ്വാസത്തിന് 10 ലക്ഷം പ്രഖ്യാപിച്ച് സൂര്യയും കാര്‍ത്തിയും

ചെന്നൈ പ്രളയം: ദുരിതാശ്വാസത്തിന് 10 ലക്ഷം പ്രഖ്യാപിച്ച് സൂര്യയും കാര്‍ത്തിയും

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവർന്ന കേസിൽ മൂന്നു പേർ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In