ദില്ലി: പാർലമെൻ്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻ വാദ നേതാവ് ഗുട്പത് വന്ത് സിങ് പന്നു. ഈ മാസം13ന് മുമ്പ് ആക്രമിക്കുമെന്നാണ് ഭീഷണി. വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഐഎസ്ഐയുടെ സഹായത്തോടെയാണ് ആക്രമണം എന്ന് വിഡിയോയിൽ പറയുന്നു. തന്നെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന പരാജയപ്പെട്ടെന്നും പന്നു വീഡിയോയിൽ പറയുന്നു.