കൊച്ചി> കിഫ്ബി മസാല ബോണ്ടിൽ സമൻസ് അയക്കാൻ ഇഡിക്ക് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കിഫ്ബിയും ഡോ. ടിഎം തോമസ് ഐസകും നൽകിയ അപ്പീൽ ഹർജി ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് എ ജെ ദേശായി, ജസ്റ്റിസ് വി ജി അരുണ്‍ എന്നിവരുൾപ്പെട്ട് ഡിവിഷൻ ബഞ്ചിൽ ഹർജി ഇന്ന് പരിഗണനയ്ക്കെത്തിയിരുന്നു. എന്നാൽ ജസ്റ്റിസ് വി ജി അരുണാണ് ഇ ഡി സമൻസ് ചോദ്യം ചെയ്തുള്ള ഹർജികൾ ആദ്യം പരിഗണിച്ചത്. അതിനാൽ അദ്ദേഹം അപ്പീൽ ഹർജി പരിഗണിക്കുന്നതിൽ നിന്നും ഒഴിവായ സാഹചര്യത്തിലാണ് മാറ്റിയത്.