തിരുവനന്തപുരം> മെഡി. കോളേജിലെ സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനി ഡോ. ഷഹീനയുടെ മരണത്തിൽ ന്യൂനപക്ഷ കമീഷൻ സ്വമേധയാ കേസെടുത്തു. ഷഹീനയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമീഷൻ ചെയർമാൻ എ എ റഷീദ് സ്വമേധയാ കേസെടുത്തത്. കലക്ടർ, സിറ്റി കമീഷണർ, ആരോഗ്യവകുപ്പ് ഡയറക്ടർ എന്നിവരോട് ഇക്കാര്യത്തിൽ 14ന് നേരിട്ട് ഹാജരായി റിപ്പോർട്ട് നൽകാനും നിർദേശിച്ചു.