• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഭാര്യയേയും 2 മക്കളെയും കൊലപ്പെടുത്തി ഡോക്ടർ ജീവനൊടുക്കി

by Web Desk 06 - News Kerala 24
December 6, 2023 : 8:20 pm
in Kerala, News
Reading Time: 1 min read
0
A A
0
ട്രാവലർ തട്ടി മധ്യവയസ്ക മരിച്ചു; അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ, കേസെടുത്ത് പൊലീസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഡോക്ടർ ജീവനൊടുക്കി.  റായ്ബറേലിയിലെ റെയിൽവേ കോളനിയിൽ റെയിൽവേയിൽ ജോലി ചെയ്തിരുന്ന ഡോക്ടറുടേയും കുടുംബത്തെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. റെയിൽവേയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്ന നേത്രരോഗ വിദഗ്ധനായ ഡോ.അരുൺ കുമാറാണ്  ഭാര്യ അർച്ചന, മകൾ ആദിവ (12), മകൻ ആരവ് (4) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഡോക്ടർ ഏറെ നാളായി വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.

മിർസാപൂർ സ്വദേശിയായ ഡോ. കുമാർ ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം റായ്ബറേലിയിലെ റെയിൽവേ ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഡോക്ടറെയും കുടുംബത്തെയും സഹപ്രവര്‍ത്തകര്‍ അവസാനമായി കണ്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ രണ്ട് ദിവസമായി എത്താഞ്ഞതോടെ സഹപ്രവർത്തകർ തെരഞ്ഞെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന മരണം ആദ്യമായി പുറത്തറിയുന്നത്. ഡോക്ടറുടെ വീട്ടിലെത്തിയ സഹപ്രവർത്തകർ വാതിലിൽ മുട്ടി, കോളിംഗ് ബെൽ അടിക്കുകയും ചെയ്തു. പ്രതികരണമില്ലാഞ്ഞതോടെ സഹപ്രവർത്തകർ വീടിന്‍റെ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് ക്വാർട്ടേഴ്സിലെ ബെഡ്റൂമിൽ നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിൽ ഡോക്ടറും കുടുംബവും മരിച്ച് കിടന്ന മുറിയിൽ നിന്നും ചുറ്റികയും മയക്കുമരുന്നുകളും ഇഞ്ചക്ഷൻ സിറിഞ്ചും രക്തക്കറകളും കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടർ അരുൺകുമാർ ഭാര്യയെയും കുട്ടികളെയും മയക്കി കിടത്തിയ ശേഷം ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലെത്തിയത്. കൊലപാതകങ്ങൾക്ക് ശേഷം ഡോക്ടറും ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഡോക്ടർ ആദ്യം കൈത്തണ്ട മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും ഇത് പരാജയപ്പെട്ടു. തുടർന്ന് ഫാനിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണെന്നും റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നും പൊലീസ് അറിയിച്ചു. അതേസമയം ഡോക്ടറുടെയും കുടുംബത്തിന്‍റെയും മരണവാർത്തയിൽ ഞെട്ടിയിരിക്കുകയാണ് സഹപ്രവർത്തകരും പ്രദേശവാസികളും.  ഡോക്ടറും കുടുംബവും നാട്ടുകാരുമായി നന്നായി ഇടപെട്ടിരുന്നവരാണെന്നും മരണം ഞെട്ടിക്കുന്നതാണെന്നും പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോസ്റ്റുമാർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും റായ്ബറേലി എസ്പി അലോക് പ്രിയദർശി വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പരിപാടി മാറ്റിവെച്ചത് ജിയോ ബേബിക്ക് പ്രയാസമുണ്ടാകാതിരിക്കാൻ ; വിശദീകരണവുമായി ഫാറൂഖ് കോളേജ്

Next Post

അസിഡിറ്റി പ്രശ്നം പരിഹരിക്കാൻ ഈ ഭക്ഷണങ്ങളൊന്ന് കഴിച്ചുനോക്കൂ…

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അസിഡിറ്റി പ്രശ്നമുള്ളവർ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

അസിഡിറ്റി പ്രശ്നം പരിഹരിക്കാൻ ഈ ഭക്ഷണങ്ങളൊന്ന് കഴിച്ചുനോക്കൂ...

യുവാക്കളെ ആക്രമിച്ച് മൂന്നു കിലോഗ്രാം സ്വർണ്ണം കവർച്ച ചെയ്ത കേസിൽ രണ്ടുപേര്‍ അറസ്റ്റിൽ

യുവാക്കളെ ആക്രമിച്ച് മൂന്നു കിലോഗ്രാം സ്വർണ്ണം കവർച്ച ചെയ്ത കേസിൽ രണ്ടുപേര്‍ അറസ്റ്റിൽ

അക്കൗണ്ടന്റ് തസ്‍തികയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത പരിശോധിക്കാന്‍ തീരുമാനം

ഒറ്റ വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാം; ഏകീകൃത ടൂറിസ്റ്റ് വിസക്ക് അംഗീകാരം

ആറ്റുകാൽ പൊങ്കാല; മാർച്ച് ഏഴിന് തിരുവനന്തപുരത്ത് പ്രാദേശിക അവധി

കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവം; വിഎച്ച്എസ്‍സി, ഹയർസെക്കന്ററി ഉൾപ്പെടെ സ്കൂളുകൾക്ക് നാളെ അവധി

പൂഞ്ചും രജൗരിയും പാക് അധീനതയിൽ ആകാതിരുന്നത് നെഹ്റുവിന്റെ തീരുമാനം മൂലം: അമിത് ഷായെ തള്ളി ഫറൂഖ് അബ്ദുള്ള

പൂഞ്ചും രജൗരിയും പാക് അധീനതയിൽ ആകാതിരുന്നത് നെഹ്റുവിന്റെ തീരുമാനം മൂലം: അമിത് ഷായെ തള്ളി ഫറൂഖ് അബ്ദുള്ള

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021