ദില്ലി : ഇത്തവണത്തെ ബജറ്റില്‍ ആദായ നികുതി ഘടനയില്‍ മാറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. കോര്‍പറേറ്റ് നികുതിയിലും മാറ്റമുണ്ടാകില്ല. ക്രിപ്റ്റോ കറന്‍സിക്ക് നികുതി വരാനുള്ള സാധ്യതയും കാണുന്നുണ്ട്. ഓഹരി നിക്ഷേപം വര്‍ധിപ്പിക്കാനുള്ള പ്രോത്സാഹനം നല്‍കുന്ന പദ്ധതികള്‍ ഈ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനില്‍ വര്‍ധനയ്ക്കുള്ള സാധ്യത സാമ്പത്തിക വിദഗ്ധര്‍ കാണുന്നുണ്ട്. ഭവന വായ്പകള്‍ക്കുള്ള ആധായനികുതി പരിധിയില്‍ മാറ്റം, സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കത്തില്‍ മാറ്റം എന്നിവ പ്രതീക്ഷപ്പെടുന്നു. ആദായ നികുതി പരിധി വര്‍ധിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. ആദായ നികുതി പരിധി വര്‍ധിപ്പിക്കുന്നതടക്കം മധ്യവര്‍ഗത്തെ ആകര്‍ഷിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. എല്ലാ ആദായ നികുതി സ്ലാബുകളിലെയും പരിധി അന്‍പതിനായിരം രൂപ വരെയെങ്കിലും ഉയര്‍ത്തിയേക്കും.
രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലൂടെ കടന്നുപോകുന്നതിനിടെ, സാമ്പത്തിക മേഖല ഉറ്റുനോക്കുന്ന കേന്ദ്രബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ രാവിലെ പതിനൊന്ന് മണിക്ക് അവതരിപ്പിക്കും.