മംഗളൂരു: ഭാര്യയും സുഹൃത്തും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് സംശയത്തെ തുടർന്ന് 22കാരനായ സുഹൃത്തിനെ ഭർത്താവും സുഹൃത്തുക്കളും കൊലപ്പെടുത്തി. പുത്തൂർ താലൂക്കിലെ കുമ്പ്രയിൽ ടിപ്പർ ഡ്രൈവറായി ജോലി ചെയ്യുന്ന ബാഗൽകോട്ട് സ്വദേശി ഹനുമന്ത മദാരയാണ് കൊല്ലപ്പെട്ടത്. 20 ദിവസം മുമ്പാണ് ഇയാളെ കാണാതായത്. അഗുംബെ ഘട്ടിലെ മൂന്നാം വളവിലാണ് മൃതദേഹം കണ്ടെത്തിയത്. ബദാമി ദനകശിരൂർ സ്വദേശിയായ ഹനുമന്ത മദാര കുമ്പ്രയിലെ മാതൃശ്രീ എർത്ത് മൂവേഴ്‌സിൽ ജോലി ചെയ്യുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പുത്തൂർ റൂറൽ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നാം പ്രതി ഒളിവിലാണെന്നാണ് സൂചന.
പ്രതികളിലൊരാളായ ശിവപ്പയുടെ ഭാര്യയുമായി ഹനുമന്തയ്ക്കുള്ള അവിഹിത ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് പറയുന്നു. ശിവപ്പ മദാര ഹനുമന്തയുടെ അമ്മാവനായ മഞ്ജുനാഥയെ വിളിച്ച് ഹനുമന്തയെ കൊണ്ടുപോകണമെന്നും അല്ലെങ്കിൽ കൊല്ലുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് കുമ്പ്രയിൽ എക്‌സ്‌കവേറ്റർ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന സന്തോഷുമായി മഞ്ജുനാഥ ബന്ധപ്പെടുകയും കൊല്ലപ്പെടുന്നതിന് ആറ് ദിവസം മുമ്പ് ഹനുമന്തയ്ക്ക് കുമ്പ്രയിൽ ജോലി ലഭിക്കുകയും ചെയ്തു. എന്നാൽ നവംബർ 17ന് മൂന്ന് പ്രതികൾ ഹനുമന്തയെ ഒപ്പം കൂട്ടി.
പ്രതി ശിവപ്പ നവംബർ 17ന് ഉച്ചയ്ക്ക് മഞ്ജുനാഥയെ വിളിച്ച് ഹനുമന്തയെ വെറുതെ വിടില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അതേ ദിവസം വൈകുന്നേരം 6.30 ഓടെ പ്രതി ശിവപ്പ ഹനുമന്തയെ കുമ്പ്രയിലെ മുസ്ലീം പള്ളിക്ക് സമീപമുള്ള മുറിയിൽ നിന്ന് മഞ്ജുനാഥ, ദുർഗ്ഗപ്പ മദാര എന്നിവരോടൊപ്പം പുത്തൂരിലേക്ക് കൊണ്ടുപോയി. കുറച്ച് കഴിഞ്ഞ് ഹനുമന്തയുടെ മൊബൈലും സ്വിച്ച് ഓഫ് ആയി. ഹനുമന്തയുടെ അമ്മ രേണവ്വ മദാരയാണ് നവംബർ 19 ന് ബദാമി പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് പരാതി നൽകിയത്. ഹനുമന്തപ്പയോടൊപ്പം അവസാനമായി കണ്ട രണ്ടുപേരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്.
മഞ്ജുനാഥയും ശിവപ്പയും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇവർ ഹനുമന്തയെ കഴുത്ത് ഞെരിച്ചോ മാരകായുധങ്ങൾ ഉപയോഗിച്ചോ കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം, ഒളിവിലാണ്.
ഹനുമന്തയെ നാട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് മഞ്ജുനാഥയും ശിവപ്പയും ദുർഗ്ഗപ്പയും കൂടെക്കൂട്ടി. ടിപ്പർ ഉടമ മോഹൻദാസ് റായിയുടെ വീട്ടുമുറ്റത്ത് എത്തിയപ്പോൾ റായി തന്റെ ജോലിക്കാരനോട് മൂവരെയും ഒരു ഫോട്ടോ എടുക്കാൻ ആവശ്യപ്പെട്ടു. കൊലയാളികളെ കണ്ടെത്താൻ ഈ ഫോട്ടോയാണ് പൊലീസിനെ സഹായിച്ചത്. തന്റെ കമ്പനിയിൽ ചേരുന്ന ആരുടെയും ഫോട്ടോകൾ മോഹൻദാസ് റായി എടുത്ത് സൂക്ഷിച്ചുവെക്കാറുണ്ട്. ശിവപ്പയുടെ ഭാര്യയുമായി ഹനുമന്തയ്‌ക്ക് അവിഹിത ബന്ധമുണ്ടെന്ന് ശിവപ്പ മദാര ആരോപിക്കുന്നതിനാൽ അതാവാം കൊലയ്ക്ക് കാരണമെന്നും പൊലീസ് സംശയിക്കുന്നു.