ഈ ബജറ്റില്‍ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ എന്നിവ കോര്‍ത്തിണക്കി സോണുകള്‍ ആവിഷ്‌കരിക്കും. വ്യോമയാന ഇന്ധനത്തിനുള്ള എക്സൈസ് തീരുവ അഞ്ച് ശതമാനമായി കുറയ്ക്കാനുള്ള സാധ്യതയും ഈ ഘട്ടത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. റെയില്‍വേയുടെ നികുതി ഘടനയിലും മാറ്റമുണ്ടായേക്കും. റെയില്‍വേ വഴിയുള്ള ചരക്ക് നീക്കത്തിലും സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. ഹൈഡ്രജന്‍ ഇന്ധ അധിഷ്ഠിത ട്രെയിനുകള്‍ക്ക് പ്രോത്സാഹനം നല്‍കും. 2030 ഓടെ കാര്‍ബണ്‍ മലിനീകരണം പൂര്‍ണമായും ഒഴിവാക്കാനുള്ള പദ്ധതികള്‍ ഉണ്ടായേക്കും. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ തുക വകയിരുത്താനുള്ള സാധ്യത കാണുന്നുണ്ട്. ഇന്റര്‍നെറ്റ് കണക്ടിവിറ്റഇയും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാകും.
രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലൂടെ കടന്നുപോകുന്നതിനിടെ, സാമ്പത്തിക മേഖല ഉറ്റുനോക്കുന്ന കേന്ദ്രബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ രാവിലെ പതിനൊന്ന് മണിക്ക് അവതരിപ്പിക്കും.