കുറ്റിപ്പുറം (മലപ്പുറം) > ഡൽഹിയിൽ കൊല്ലപ്പെട്ട മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ അച്ഛൻ കുറ്റിപ്പുറം പേരശനൂർ മേലെവീട്ടിൽ കീഴ്പ്പള്ളിയിൽ വിശ്വനാഥൻ (91) അന്തരിച്ചു. മകളെ കൊലപ്പെടുത്തിയവരെ തുറുങ്കിലടയ്ക്കാൻ ഒന്നര പതിറ്റാണ്ടിലേറെ നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് ഈ അച്ഛൻ ശ്രദ്ധേയനായത്. വോൾട്ടാസ് കമ്പനിയിൽ ജീവനക്കാരനായിരുന്ന അദ്ദേഹം സൗമ്യ കൊല്ലപ്പെടുന്നതിനു മുമ്പുതന്നെ വിരമിച്ചിരുന്നു. സംസ്കാരം ഡൽഹിയിൽ നടത്തി. ഭാര്യ: മാധവി വിശ്വനാഥൻ. ശുഭ വിശ്വനാഥൻ രണ്ടാമത്തെ മകളാണ്. മരുമകൻ: വികാസ് മേത്ത. സൗമ്യയുടെ 41-ാം ജന്മദിനമായിരുന്നു വെള്ളിയാഴ്ച.