സുൽത്താൻ ബത്തേരി > വയനാട്ടിൽ സുഹൃത്തിനെ വെട്ടിക്കൊന്ന ശേഷം സ്ത്രീ ആത്മഹത്യ ചെയ്തു. പഴേരി തോട്ടക്കര സ്വദേശിനി ചന്ദ്രമതി (54) ആണ് സുഹൃത്ത് സുൽത്താൻ ബത്തേരി തൊടുവീട്ടിൽ ബീരാനെ (58) വെട്ടിക്കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള തർക്കമാണ് കൊലയക്ക് കാരണമെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.












