കറുപ്പ്, ചുവപ്പ്, പർപ്പിൾ, പച്ച തുടങ്ങി പല നിറത്തില്‍ ലഭിക്കുന്ന ഒരു ഫലമാണ് മുന്തിരി. അതില്‍ തന്നെ കറുത്ത മുന്തിരിയുടെ ഗുണങ്ങള്‍ പലര്‍ക്കുമറിയില്ല. വിറ്റാമിന്‍ സി, കെ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് ഇവ. നൂറ് ഗ്രാം കറുത്ത മുന്തിരിയില്‍ എന്തൊക്കെയുണ്ടെന്ന് നോക്കാം…
- കലോറി – 69 കിലോ കലോറി
- കാർബോഹൈഡ്രേറ്റ്സ്: 18.1 ഗ്രാം
- ഡയറ്ററി ഫൈബർ: 0.9 ഗ്രാം
- പഞ്ചസാര: 15.5 ഗ്രാം
- പ്രോട്ടീൻ – 0.6 ഗ്രാം
- കൊഴുപ്പ് – 0.2 ഗ്രാം
- വിറ്റാമിൻ സി
- വിറ്റാമിൻ എ
- വിറ്റാമിൻ കെ
- വിറ്റാമിൻ ബി-കോംപ്ലക്സ് (ബി 1, ബി 2, ബി 3, ബി 5 എന്നിവയുൾപ്പെടെ)
- കാൽസ്യം
- ഫോസ്ഫറസ്
- ഇരുമ്പ്
- പൊട്ടാസ്യം
- മഗ്നീഷ്യം
- ചെമ്പ്
- ആന്റി ഓക്സിഡന്റുകള്‍
അറിയാം കറുത്ത മുന്തിരി കഴിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍…
- ഒന്ന്…
- കറുത്ത മുന്തിരിയിലെ ആന്റിഓക്സിഡന്റുകൾ, പ്രത്യേകിച്ച് റെസ്വെറാട്രോള്‍ തുടങ്ങിയ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
- രണ്ട്…
- ജലാംശം കൂടുതലടങ്ങിയിരിക്കുന്ന കറുത്ത മുന്തിരിയില്‍ ഫൈബറും ധാരാളമുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
- മൂന്ന്…
- പൊട്ടാസ്യം ധാരാളം അടങ്ങിയ കറുത്ത മുന്തിരി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും.
- നാല്…
- വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മുന്തിരി ദിവസവും കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
- അഞ്ച്…
- ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ മുന്തിരി ചില ക്യാന്‍സര്‍ സാധ്യതകളെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
- ആറ്…
- വിറ്റാമിനുകളും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ മുന്തിരി പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
- ഏഴ്…
- വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മുന്തിരി കഴിക്കാം. മുന്തിരിയിൽ കലോറി വളരെ കുറവാണ്. കൂടാതെ ഇവയില്‍ ജലാംശം കൂടുതലും ഉള്ളതിനാൽ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവ കഴിക്കുന്നത് നല്ലതാണ്.
- എട്ട്…
- മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ ഇയും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.