തേക്കടി> ശബരിമലയെ അപമാനിക്കാൻ യുഡിഎഫ് ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ വിരോധം കൊണ്ടുള്ള അസഹിഷ്ണുതയാണ് ഇതിനുപിന്നിൽ.
ശബരിമലയിൽ എല്ലാം നല്ല രീതിയിൽ പോകുന്നുണ്ട്. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ കാര്യങ്ങളും വിലയിരുത്തിയെന്നും പീരുമേട്ടിൽ നവകേരള സദസ്സിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
അനാവശ്യമായ ആരോപണങ്ങളാണ് തീർത്ഥാടകരെ പരിഭ്രാന്തിയിലാക്കുന്നത്. കോൺഗ്രസ് വിട്ടയാൾ ചെയർമാനായ ബോർഡിനെ നന്നായി നടത്തിക്കില്ലെന്നാണ് തിരുവനന്തപുരത്ത് ബോർഡ് ആസ്ഥാനത്ത് സമരം നടത്തിയ യുഡിഎഫുകാർ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.