റിയാദ്: അർബുദ ബാധിതനായി ചികിത്സയിലായിരുന്ന മലയാളി റിയാദിലെ ആശുപത്രിയിൽ മരിച്ചു. മലപ്പുറം വണ്ടൂർ ചോക്കാട് സ്വദേശി കോഴിപ്പറമ്പൻ വീട്ടിൽ മുഹമ്മദ് മുസ്തഫ (63) സുലൈമാനിയ മിലിട്ടറി ആശുപത്രിയിലാണ് മരിച്ചത്. 35 വർഷമായി ഇതേ ആശുപത്രിയിൽ ജീവനക്കരനായിരുന്നു. മെസഞ്ചറായാണ് ജോലി ചെയ്തിരുന്നത്. ഭാര്യയും മക്കളുമായി റിയാദിൽ സകുടുംബം കഴിഞ്ഞുവരികയായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ്. പരേതരായ മുഹമ്മദ്, സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ: റംലത്ത്, മക്കൾ: ആരിഫ് മുഹമ്മദ്, അൽഫ മോൾ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.












