• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഡ്യൂട്ടിക്കിടയിൽ അത്യാഹിതം: സർക്കാർ ജീവനക്കാർക്ക്‌ പ്രത്യേക സഹായ പദ്ധതി പ്രഖ്യാപിച്ച് മന്ത്രിസഭ

by Web Desk 06 - News Kerala 24
December 13, 2023 : 6:26 am
0
A A
0
സംസ്ഥാന സർക്കാരിൻ്റെ മേഖലാതല അവലോകനയോഗം ഇന്ന് കോഴിക്കോട് ചേരും

തിരുവനന്തപുരം: ഡ്യൂട്ടിക്കിടയിൽ അത്യാഹിതങ്ങൾക്ക്‌ ഇരയാകുന്ന ജീവനക്കാർക്ക്‌ പ്രത്യേക സഹായ പദ്ധതി നടപ്പാക്കുന്നതിനുള്ള പൊരുമാനദണ്ഡങ്ങൾക്ക്‌ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. അസ്വഭാവിക മരണം ഉൾപ്പെടെ അത്യാഹിതങ്ങൾ പദ്ധതി പരിധിയിൽ വരുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഡ്യുട്ടിക്കിടയിലെ അത്യാഹിതങ്ങൾക്ക്‌ ഇരയാകുന്ന ജീവനക്കാർക്ക്‌ സഹായം അനുവദിക്കുന്നതിൽ നിലവിലെ പൊതുമാനദണ്ഡങ്ങളിൽ കൂടുതൽ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി വ്യക്തത വരുത്തി.

പുതിയ മാനദണ്ഡം അനുസരിച്ച്‌ ഡ്യുട്ടിക്കിടയിൽ സംഭവിക്കുന്ന അപകട മരണം, ഡ്യുട്ടിയുടെ ഭാഗമായി മറ്റുള്ളവരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ സംഭവിക്കുന്ന മരണം എന്നിവയെയും ഡ്യുട്ടിക്കിടയിലുള്ള അസ്വഭാവിക മരണമായി കണക്കാക്കും. ഇതിന്‌ എഫ്‌ഐആറിലെ രേഖപ്പെടുത്തലോ, റവന്യു/പൊലീസ്‌ അധികാരികളുടെ സാക്ഷ്യപ്പെടുത്തലോ മതിയാകും. പകർച്ചവ്യാധി (എപ്പിഡമിക്‌, പാൻഡമിക്‌) ബാധിതരുടെ ചികിത്സയ്‌ക്കായി നിയോഗിക്കപ്പെടുന്ന ജീവനക്കാർ, അതേ രോഗബാധയിൽ മരണപ്പെട്ടാലും അസ്വഭാവിക മരണമാകും. ഓഫീസിലേക്കുള്ള വരവിനും പോക്കിനുമിടയിലുള്ള അപകട മരണവും ഈ വിഭാഗത്തിൽ വരും.

ഡ്യൂട്ടിക്കിടയിൽ വൈദ്യുതാഘാതം ഏൽക്കൽ, നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ ഇടയിലെ അപകടം, നിയമപാലകരുടെ കുറ്റവാളികളെ പിടികൂടാനുള്ള ശ്രമം, രക്ഷാപ്രവർത്തനം, വന്യജീവി ആക്രമണം എന്നിവ മൂലമുണ്ടാകാവുന്ന മരണങ്ങളെയും അപകട മരണങ്ങളായി കണക്കാക്കും. ഓഫീസിന്റെ ഭാഗമായ മറ്റ്‌ ജോലികൾ, യാത്ര എന്നിവയ്‌ക്കിടയിലെ അപകട മരണവും അസ്വഭാവിക മരണമാകും. കലക്ടർ/വകുപ്പ്‌ മേധാവി/സ്ഥാപന മേധാവി എന്നിവരാണ്‌ ഡ്യൂട്ടിക്കിടയിലുള്ള  മരണമാണ്‌ എന്നത്‌ സാക്ഷ്യപ്പെടുത്തേണ്ടത്‌. ഇത്തരത്തിൽ ഏതെങ്കിലും രീതിയിലുണ്ടാകുന്ന അപകടങ്ങളും സഹായ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടും.

സംസ്ഥാന ഇൻഷ്വറൻസ്‌ വകുപ്പിന്റെ ജീവൻ രക്ഷാ പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ലാത്ത ജീവനക്കാർ ഡ്യുട്ടിക്കിടയിൽ അപകട മരണത്തിനും അസ്വഭാവിക മരണത്തിനും വിധേയരായാൽ, അനന്തരാവകാശികൾക്ക്‌ നൽകിവന്നിരുന്ന എക്‌സ്‌ഗ്രേഷ്യാ ആനുകൂല്യം ഒന്നര ലക്ഷം രൂപ എന്നത്‌ 10 ലക്ഷം രൂപയായി ഉയർത്തി. അപകടത്തിൽ സ്ഥിര അംഗവൈകല്യം സംഭവിക്കുന്നവർക്ക്‌ അഞ്ചുലക്ഷം രുപവരെ ധനസഹായം ലഭിക്കും. 60 ശതമാനത്തിനു മുകളിൽ അംഗവൈകല്യത്തിന്‌ നാലുലക്ഷം രുപയും, 40 മുതൽ 60 ശതമാനംവരെ അംഗവൈകല്യത്തിന്‌ രണ്ടര ലക്ഷം രൂപയും സഹായമുണ്ടാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; പിടികൂടിയത് കടൽ മാർഗം കടത്താൻ ശ്രമിച്ച 40 കിലോഗ്രാം ഹാഷിഷ്

Next Post

തമിഴ്നാട്ടിൽ ഗവർണർ-സർക്കാർ പോരിൽ പുതിയ പോർമുഖം ; സുപ്രീം കോടതിയിൽ പുതിയ നീക്കവുമായി തമിഴ്നാട് സർക്കാർ

Related Posts

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

November 1, 2025
Next Post
തമിഴ്നാട്ടിൽ ഗവർണർ-സർക്കാർ പോരിൽ പുതിയ പോർമുഖം ; സുപ്രീം കോടതിയിൽ പുതിയ നീക്കവുമായി തമിഴ്നാട് സർക്കാർ

തമിഴ്നാട്ടിൽ ഗവർണർ-സർക്കാർ പോരിൽ പുതിയ പോർമുഖം ; സുപ്രീം കോടതിയിൽ പുതിയ നീക്കവുമായി തമിഴ്നാട് സർക്കാർ

ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രതിഷേധം: വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാൻ നിര്‍ദ്ദേശം, ജാമ്യമില്ലാ വകുപ്പിൽ കേസ്

കടുപ്പിക്കും ഗവ‍ർണർ, എസ്എഫ്ഐ പ്രതിഷേധത്തിൽ കേന്ദ്രത്തിന് പ്രത്യേക റിപ്പോർട്ട് നൽകും; ജാമ്യം തേടി പ്രതികൾ

മണ്ഡലകാലം; 13 ദിവസം കൊണ്ട് മല ചവിട്ടിയത് 7 ലക്ഷത്തിലധികം തീർത്ഥാടകർ

ശബരിമലയിലെ തിരക്കിന് പരിഹാരം കാണാൻ ഹൈക്കോടതി; കേസ് ഇന്നും പരിഗണിക്കും

കാര്യങ്ങള്‍ കൈവിട്ടുപോകുന്നു ; യുഎസ് പൗരന്‍മാര്‍ എത്രയും പെട്ടെന്ന് യുക്രെയ്ന്‍ വിടണം : ബൈഡന്‍

ഇസ്രയേലിനെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്‍റ്

യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും

യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In