ദില്ലി: തമിഴ്നാട്ടിലെ ഗവർണർ – സർക്കാർ പോരിൽ സുപ്രീം കോടതിയിൽ പുതിയ പോർമുഖം തുറക്കുന്നു. നിയമസഭ പാസാക്കിയ ബില്ലുകൾ വീണ്ടും രാഷ്ട്രപതിക്ക് അയച്ചതിനെതിരെ തമിഴ്നാട് സർക്കാർ പുതിയ ഹർജി നൽകിയതോടെയാണ് ഗവർണർ – സർക്കാർ പോര് വീണ്ടും കോടതി പോരാട്ടത്തിലേക്ക് കടക്കുന്നത്. ഗവർണറുടെ നടപടി ഭരണഘടന വിരുദ്ധം എന്ന് പ്രഖ്യാപിക്കണമെന്നതാണ് തമിഴ്നാട് സർക്കാരിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പുതിയ ഹർജി നൽകിയത്.