• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗവർണർക്കെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി എസ്എഫ്ഐ

by Web Desk 06 - News Kerala 24
December 13, 2023 : 8:41 am
0
A A
0
ഗവർണർക്കെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി എസ്എഫ്ഐ

കൊച്ചി: സർക്കാരും രാജ്ഭവനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നതിനിടെ, ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി എസ്എഫ്ഐ. എസ്എഫ്ഐയെ മുൻനിർത്തി ഗവർണറെ നേരിടാം എന്ന പുതിയ തന്ത്രമാണ് സിപിഐഎം പയറ്റുന്നത്. എന്നാൽ ഗവർണറുടെ വാഹനത്തിനു നേരെയുണ്ടായ എസ്എഫ്ഐ ആക്രമണത്തിന് മറുപടി പറയാൻ സർക്കാരിന് കഴിയുന്നുമില്ല. ഗവർണറുടെ വാഹനം ആക്രമിച്ച എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ ദുർബലമായ വകുപ്പുകളാണ് പോലീസ് ആദ്യം ചുമത്തിയത്. രാജ്ഭവനിൽ നിന്നുള്ള സമ്മർദ്ദത്തെത്തുടർന്ന് ഗുരുതരമായ വകുപ്പുകൾ ചുമത്തി. അതിനിടയിൽ കോടതിയിൽ നിന്ന് എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യവും ലഭിച്ചു. പൊലീസിന്റെ ഒത്താശയോടെയാണ് എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം എന്ന വാദം പ്രതിപക്ഷവും ബിജെപിയും കടുപ്പിക്കുകയാണ്.

എന്നാൽ പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തെ ന്യായീകരിക്കാനാണ് സിപിഐഎം നേതാക്കളുടെ ശ്രമം. പ്രതിഷേധത്തിനിടയുണ്ടായ അനിഷ്ട സംഭവങ്ങളെ തള്ളിപ്പറയാൻ ഒരു നേതാവും തയ്യാറായിട്ടില്ല. ഇനിയും സമരം ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് നേതാക്കൾ നൽകുന്നത്. ഡൽഹിയിൽ നിന്ന് ഗവർണർ തിരിച്ചെത്തിയാൽ ഉടൻ സമരം പുനരാരംഭിക്കുമെന്ന നിലപാടിലാണ് എസ്.എഫ്.ഐ.

എന്നാൽ നവ കേരള സദസ്സിനെതിരെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ നടത്തുന്ന പ്രതിഷേധ പരിപാടികളെ കണ്ണുമടച്ചെതിർക്കാൻ സിപിഐഎം നേതാക്കൾക്ക് രണ്ടാമത് ആലോചിക്കേണ്ടി വരുന്നില്ല. സമരങ്ങളിലെ ഈ രണ്ടു നിലപാട് ഇതിനോടകം ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. പൊലീസിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരാണ് ഗവർണറെ ആക്രമിക്കാൻ കൂട്ടുനിൽക്കുന്നതെന്ന ഗുരുതരമായ ആരോപണമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്.

യുഡിഎഫും എസ്എഫ്ഐ സമരത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള പൊലീസ് നടപടി വീക്ഷിച്ച ശേഷം രാജ്ഭവൻ വിഷയത്തിൽ നിലപാടെടുക്കും. ഇതോടെ സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകാൻ ആണ് സാധ്യത.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആളെകൊല്ലി കടുവയെ കണ്ടെത്താനായില്ല, കൂടുതല്‍ കെണിയൊരുക്കാന്‍ വനംവകുപ്പ്, തെരച്ചില്‍ ഇന്നും തുടരും

Next Post

രാജ്യാന്തര ചലച്ചിത്രമേള: മികച്ച ചിത്രത്തിനുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
രാജ്യാന്തര ചലച്ചിത്രമേള: മികച്ച ചിത്രത്തിനുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും

രാജ്യാന്തര ചലച്ചിത്രമേള: മികച്ച ചിത്രത്തിനുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും

മകരവിളക്ക് തീർത്ഥാടനം; ശബരിമല ഇന്ന് തുറക്കും

ശബരിമലയില്‍ തിരക്കിന് നേരിയ ശമനം, നിലയ്ക്കലും സ്ഥിതി സാധാരണ നിലയിലേക്ക്

പ്രതിദിന യാത്രക്കാരുടെ എണ്ണം 14,000 കടന്ന് തിരുവനന്തപുരം വിമാനത്താവളം

ഷാർജയിൽ നിന്ന് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പേർ സഞ്ചരിച്ചത് തിരുവനന്തപുരം വിമാനത്താവളം വഴി

പ്രവാസിയുടെ കുടുംബത്തിന്റെ കൂട്ടക്കൊല: പ്രതിയെ ആക്രമിക്കാൻ ശ്രമിച്ച 11 പേർക്കെതിരെ നടപടിക്കൊരുങ്ങി പോലീസ്

പ്രവാസിയുടെ കുടുംബത്തിന്റെ കൂട്ടക്കൊല: പ്രതിയെ ആക്രമിക്കാൻ ശ്രമിച്ച 11 പേർക്കെതിരെ നടപടിക്കൊരുങ്ങി പോലീസ്

രാജി വെച്ചാലും പ്രശ്നം തീരില്ലേ? സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജിവെക്കേണ്ടി വരുമെന്ന് വാദം

വിവാദ അഭിമുഖം; രഞ്ജിത്തില്‍നിന്ന് വിശദീകരണം തേടി മന്ത്രി സജി ചെറിയാന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In