ന്യൂഡൽഹി> പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ പാർലമെന്റിൽ വൻ സുരക്ഷാ വീഴ്ച. ലോക്സഭാ സന്ദർശക ഗാലറിയിൽ നിന്നും രണ്ട് പേര്‍ നടുത്തളത്തിലേക്ക് ചാടി. ഇവരുടെ കൈവശം ടിയർ ഗ്യാസ് ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. ഇതോടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു.
ശൂന്യവേളയ്ക്കിടെ സർക്കാർ വിരുദ്ധ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. നടുത്തളത്തിലേക്ക് ചാടിയവർ എം പി മാരുടെ കസേരകൾക്ക് മുകളിലൂടെ ചാടി പുക വമിപ്പിച്ചു. പ്രതിഷേധിച്ച ഇരുവരേയും എം പി മാരും സുരക്ഷാ സേനയും ചേർന്ന് പിടികൂടി.