കൊച്ചി> 33 തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് 17 വാർഡിലും എൽഡിഎഫ് 10 വാർഡിലും ബിജെപി നാലു വാർഡിലും എസ്‌ഡിപിഐയും ആംആദ്‌മി പാർട്ടിയും ഓരോ വാർഡിലും വിജയിച്ചു. തെരഞ്ഞെടുപ്പ് നടന്ന ഏക ജില്ലാപഞ്ചായത്ത് ഡിവിഷനായ പാലക്കാട്ടെ വാണിയംകുളത്ത് എൽഡിഎഫ് പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച മൂന്ന് വാർഡുകളും യുഡിഎഫ് ജയിച്ച ഒരു വാർഡും ഇക്കുറി എൽഡിഎഫ് പിടിച്ചു. ശബരിമലയുടെ പേരിൽ യുഡിഎഫും ബിജെപിയും ചേർന്ന് വ്യാജപ്രചാരണങ്ങൾ നടത്തുന്നതിനിടയിൽ പത്തനംതിട്ട ജില്ലയിൽ ശബരിമലയ്‌ക്കടുത്ത് റാന്നിയിൽ ബിജെപി വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് വിജയിച്ച അഞ്ചുവാർഡിലും കഴിഞ്ഞ തവണ എസ്‌ഡിപിഐയും കോൺഗ്രസ് വിമതനും ജയിച്ച ഓരോ വാർഡിലും ഇത്തവണ യുഡിഎഫ് ജയിച്ചു. യുഡിഎഫിന്റെ ഒരു വാർഡ് ഇടുക്കിയിൽ ആം ആദ്‌മി പിടിച്ചു. എൽഡിഎഫ് ജയിച്ച ഒരു വാർഡിൽ തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയിൽ ഇത്തവണ ബിജെപിക്കാണ് ജയം. ഇവിടെ കോൺഗ്രസ് വോട്ട് ഗണ്യമായി കുറഞ്ഞു. ഡിസംബർ 12ന് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലമാണ് 13ന് പ്രഖ്യാപിച്ചത്.
എൽഡിഎഫ് ജയിച്ച വാർഡുകൾ
പാലക്കാട്: വാണിയംകുളം ജില്ലാ പഞ്ചായത്ത് ഡിവിഷൻ പാലക്കാട്,
കണ്ണൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്ത് ചൊക്ലി ഡിവിഷൻ,
കൊല്ലം: ഉമ്മന്നൂർ– വിലങ്ങറ (20), കൊറ്റങ്കര വായനശാല (എട്ട്),
പത്തനംതിട്ട: മല്ലപ്പുഴശ്ശേരി– കാഞ്ഞിരവേലി (12), റാന്നി– പുതുശേരിമല കിഴക്ക് (ഏഴ്),
കോട്ടയം: വെളിയന്നൂർ– അരീക്കര (10), തലനാട്– മേലടുക്കം (നാല്),
ഇടുക്കി: ഉടുമ്പൻചോല– മാവടി (10),
മലപ്പുറം: ഒഴൂർ പഞ്ചായത്തിലെ– ഒഴൂർ (16).
യുഡിഎഫ് ജയിച്ച വാർഡുകൾ:
കൊല്ലം: തഴവ- കടത്തൂർ കിഴക്ക് (18), പോരുവഴി– മയ്യത്തുംകര (15),
കോട്ടയം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്– ആനക്കല്ല് (ഒന്ന്), കൂട്ടിക്കൽ (നാല്),
എറണാകുളം: വടവുകോട്– പുത്തൻ കുരിശ് വരിക്കോലി (10), രാമമംഗലം– കോരങ്കടവ് (13).
തൃശൂർ: മാള– കാവനാട് (14).
പാലക്കാട്: മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്– കണ്ണോട് (ആറ്), പട്ടിത്തറ– തലക്കശേരി (14), തിരുമിറ്റക്കോട്– പള്ളിപ്പാടം (11),വടക്കഞ്ചേരി– അഞ്ചുമൂർത്തി (ആറ്).
കോഴിക്കോട്: വാണിമേൽ കോടിയൂറ (14), വില്ല്യാപ്പള്ളി– ചല്ലിവയൽ (16), മടവൂർ– പുല്ലാളൂർ (അഞ്ച്), മാവൂർ– പാറമ്മൽ (13).
വയനാട്: മുട്ടിൽ– പരിയാരം (മൂന്ന്).
കാസർകോട്: പള്ളിക്കര- കോട്ടക്കുന്ന് (22).
ബിജെപി ജയിച്ച വാർഡുകൾ:
കായംകുളം നഗരസഭ– ഫാക്ടറി (32), ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത്– തിരുവൻവണ്ടൂർ (ഒന്ന്), തിരുവനന്തപുരം: അരുവിക്കര- മണമ്പൂർ (ഒമ്പത്), ഒറ്റപ്പാലം മുനിസിപ്പാലിറ്റിറ്റി– പാലാട്ട് റോഡ് (ഏഴ്)
എസ്‌ഡിപിഐ ജയിച്ചത്:
കോട്ടയം: ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി– കുറ്റിമരംപറമ്പ് (11)
എഎപി ജയിച്ചത്: ഇടുക്കി: കരിങ്കുന്നം- നെടിയകാട് (ഏഴ്).