ശബരിമല ദർശനത്തിലെ പ്രധാനഭാഗമായ പതിനെട്ടാംപടി കയറ്റം എത്ര വേഗത്തിൽ നടത്തിയാലും ഒരു ദിവസം 80000 പേർക്കുമാത്രമെ ദർശനം നടത്താൻ കഴിയൂവെന്നുംശബരിമല സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന മുൻ ഡപ്യൂട്ടി കമാൻഡർ മധു ഗോപിനാഥൻ നായർ പറയുന്നു. വെള്ളിയാഴ്ച രാത്രിമുതൽ അവധിക്കാലദർശനത്തിനു കണക്കുകൂട്ടിയെത്തുന്ന മലയാളിഭക്തൻമാരുടെ തിരക്ക് ഈ കണക്കുകൂട്ടലുകളൊക്കെ തെറ്റിക്കുന്നു, ഒരുലക്ഷത്തിനുമുകളിലേക്കൊക്കെ പോകുമ്പോ ,അപകടങ്ങളൊഴിവാക്കാൻ നിയന്ത്രണങ്ങളല്ലാതെ മറ്റുമാർഗ്ഗങ്ങളില്ലെന്നും അദ്ദേഹം എഫ് ബി പോസ്റ്റിൽ പറയുന്നു.സ്തുത്യർഹ്യ സേവനത്തിന് മൂന്നു തവണ രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചിട്ടുള്ള മധു ഗോപിനാഥൻ നായർ നിരവധി വർഷങ്ങൾ ശബരിമലയിൽ ഡ്യുുട്ടിയിലുണ്ടായിരുന്നു.
പോസ്റ്റ് ചുവടെ
ശബരിമല സത്യവും മിഥ്യയും
ഡ്യൂട്ടിയും , ദർശനവും ഒക്കെയായി എതാണ്ട് 300 ദിനരാത്രങ്ങൾ, അനുഭവങ്ങൾ.
എന്തുകൊണ്ട് ശബരിമലയിൽ തിരക്കുണ്ടാവുന്നു ?
അയ്യപ്പദർശനം പോലെ , പതിനെട്ടാംപടികയറ്റവും വളരെ പ്രധാനമായ ക്ഷേത്രമാണ് ശബരിമല .പരസഹായമില്ലാതെ ഭക്തർ പതിനെട്ടാംപടി കയറിയാൽ ഒരു മിനിറ്റിൽ 50 പേർക്കുപോലും പടികയറാനാവില്ല, കേരളാപോലീസ്സ് നടത്തുന്ന അത്യന്തം ക്ലേശകരമായ പിടിച്ചുകയറ്റൽ കാരണം ഒരുമിനിറ്റിൽ 70-80 വരെയൊക്കെ അത് എത്തിക്കാറുണ്ട്.എതാണ്ട് ഒരുമണിക്കൂറിൽ 4800 പേർ , ഇടക്കുള്ള പൂജകളും , രാത്രിയിലെ നടയടപ്പും ഒക്കെ കഴിഞ്ഞാൽ സാധാരണ ദർശനം നടക്കുന്ന 16 മണിക്കൂറിൽ എത്ര അധ്വാനിച്ചാലും 75000-80000 പേരിൽ കൂടുതൽ ദർശനം സാധ്യമല്ലെന്നു സാരം .
തിരക്ക് വളരെ കൂടുമ്പോ തന്ത്രിയുടെ അനുവാദത്തോടെ ദർശനസമയം കൂട്ടിയാലും ഇതുന്നെയാവും സ്ഥിതി.വെള്ളിയാഴ്ച രാത്രിമുതൽ അവധിക്കാലദർശനത്തിനു കണക്കുകൂട്ടിയെത്തുന്ന മലയാളിഭക്തൻമാരുടെ തിരക്ക് ഈ കണക്കുകൂട്ടലുകളൊക്കെ തെറ്റിക്കുന്നു, ഒരുലക്ഷത്തിനുമുകളിലേക്കൊക്കെ പോകുമ്പോ ,അപകടങ്ങളൊഴിവാക്കാൻ നിയന്ത്രണങ്ങളല്ലാതെ മറ്റുമാർഗ്ഗങ്ങളില്ല .
അത് അടുത്തദിവസത്തേ തിരക്കിനേ ഇരട്ടിയാക്കുന്നു .
ഈസ്ഥിതിക്ക് മാറ്റമുണ്ടാക്കാനാണ് പഴയ ആചാരങ്ങൾ മാറ്റി മാസപൂജ ആരംഭിച്ചത് , പതിനെട്ടാംപടിക്ക് വീതികൂട്ടുക , മാസപൂജാദിവസങ്ങൾ കൂട്ടുക , വർഷംമുഴുവൻ തുറക്കുക ഒക്കെ നിരസിക്കപ്പെട്ട അഭിപ്രായങ്ങളാണ്.
സൗകര്യങ്ങൾ
ഭഗവാൻ കാനനവാസനാണ് , പൂങ്കാവനത്തിനുള്ളിൽ യോഗമുദ്രയിലിരിക്കുന്ന ശാസ്താവിഗ്രഹത്തിന് അനുചിതമാകും എന്നത് മാത്രമല്ല , ഇന്ത്യയിലെ തന്നെ ഏറ്റവും നിബിഡവനവും , കടുവാസങ്കേതവുമായ അവിടെ കൂടുതൽ വലിയ സൗകര്യങ്ങളൊരുക്കാൻ നിയമപരമായി കഴിയുകയുമില്ല.പരിമിതിക്കുള്ളിൽ നിന്ന് കഴിയുന്നത്ര ആരോഗ്യ, കുടിവെള്ള കൗണ്ടറുകളും , ഷെൽട്ടറുകളും ഒരുക്കിയിട്ടുമുണ്ട്.
തിരുപ്പതി, പളനി
ഇത്രത്തോളം സത്യസന്ധതയില്ലാത്ത മറ്റൊരു താരതമ്യവുമില്ല .രണ്ടിടത്തും കൊടുക്കുന്ന പൈസായ്ക്ക് അനുസരിച്ചാണ് ദർശനസമയം .. പളനിയിൽ , 10, 50, 100, 200,500 രൂപാ.. മുതൽ പ്രത്യേക ക്യൂകൾ.തിരുപ്പതിയിൽ കൊടുക്കുന്ന പൈസാക്ക് അനുസരിച്ച് ഗർഭഗ്രഹത്തിൽ വരെയെത്താം.പൈസായില്ലാത്തവർ 24 മണിക്കൂർവരെ ക്യൂ, അതും റോഡിൽ വരെ നിൽക്കുന്നു.
ശബരിമലയിലെ പൈസ
വരുമാനം എങ്ങനെയാണ് ബോർഡ് ചിലവാക്കുന്നതെന്ന് , ഞാൻ വിശ്വസിക്കില്ല എന്ന് പറയുന്ന പൊട്ടന്മാർക്കൊഴികെ വ്യക്തമാണ്.
ഒരു പൈസ പോലും സർക്കാരിനില്ല , സർക്കാർ ചിലവാക്കുന്നതോ ?
കേന്ദ്ര സേനയുടെ കാര്യം മാത്രമെടുക്കാം, ഒരു കമ്പനി കേന്ദ്രസേനയുടെ ഡിപ്ലോയ്മെന്റിന് ഏതാണ്ട് 3.5 ലക്ഷം രൂപയാണ് ഒരുദിവസം കേരളത്തിന്റെ ഖജനാവിൽ നിന്ന് (ഏത് സംസ്ഥാനത്ത് ആണെങ്കിലും) കേന്ദ്രസർക്കാരിലേക്ക് പോകുക, രണ്ട് കമ്പനി RAF , 1 NDRF ഒരു സീസൺ നിൽക്കുമ്പോ ഏതാണ്ട് 20 കോടി രൂപാ .
2000 ത്തിന് മുകളിലുണ്ടാവും കേരളാപോലീസ് , വനംവകുപ്പ് , ഫയർഫോർസ് , MVD , ആരോഗ്യം , റവന്യൂ , ഇലക്ട്രിസിറ്റി , പൊതുമരാമത്ത് ഒക്കെയായി… ഒന്നു കൂട്ടിയാ ഈ ചിലവ് ശബരിമലയിൽ ആകെ കിട്ടുന്ന വരുമാനത്തിന് മുകളിലെത്തും .