• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗവർണറുടെ വിരട്ടൽ കേരളത്തിൽ ഏശില്ല: മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
December 13, 2023 : 5:41 pm
in Kerala, News
0
A A
0
ഗവർണറുടെ വിരട്ടൽ കേരളത്തിൽ ഏശില്ല: മുഖ്യമന്ത്രി

കോട്ടയം> യുഡിഎഫ്‌ ഉന്നയിച്ച ആരോപണങ്ങൾ ഭരണഘടനാ തലവനായ ഗവർണർ എടുത്തു പറയുകയാണെന്നും ഭരണഘടനപരമായി സംസ്ഥാനത്തിന്റെ താത്‌പര്യത്തിനനുസരിച്ച്‌ നിൽക്കേണ്ടയാൾ മറ്റൊരു നിലപാട്‌ എടുക്കുന്നത്‌ നല്ല രീതിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സ്‌ ധൂർത്താണെന്ന്‌ ഗവർണറുടെ ആക്ഷേപത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം എന്തിനാണ്‌ ഗവർണർ ഡൽഹിക്ക്‌ പോയത്‌. ഔദ്യോഗിക കാര്യങ്ങൾക്കായിരുന്നില്ല അദ്ദേഹം പോയത്‌. ആർഎസ്‌എസ്‌ പരിപാടിയിൽ പങ്കെടുക്കാനാണ്‌. അവരെ പ്രീണിപ്പിക്കാൻ വേണ്ടിയാണ്‌ നവകേരളത്തിനെ അപകീർത്തുന്ന പ്രസ്‌താവനകൾ പറയുന്നത്‌. എന്തും വിളിച്ച്‌ പറയാവുന്ന സ്ഥാനത്തല്ല ഗവർണർ ഇരിക്കുന്നതല്ല. അത്‌ അദ്ദേഹം ഓർക്കണം. എതെങ്കിലും വ്യക്തികൾക്ക്‌ അനുകരിക്കാൻ പറ്റാത്ത നിലപാടുകളാണ്‌ അദ്ദേഹം സ്വീകരിക്കുന്നത്‌. മുരളീധരന്റെ സർട്ടിഫിക്കറ്റിന്‌ അനുസരിച്ച്‌ പ്രവർത്തിച്ചാൽ ഇതല്ല, ഇതിനപ്പുറവും സംഭവിക്കുമെന്ന്‌ അദ്ദേഹം മനസിലാക്കണം.

ഗവർണർ ഗവർണായി നിൽക്കണം. അല്ലാതെ വിരട്ടിക്കളയാമെന്ന ധാരണ വേണ്ട. ആ വിരട്ടലൊന്നും കേരളത്തിൽ ഏശില്ലെന്ന്‌ ഗവർണർ മനസിലാക്കണം. എന്തോ വലിയ അധികാരം കയ്യിലുള്ളതിനാൽ എന്തുമങ്ങ്‌ ചെയ്യുമെന്ന മട്ടിലാണ്‌ ചില ഭാഗങ്ങൾ. അതൊന്നും രാജ്യത്ത്‌ പ്രായോഗിക്കാമാക്കാൻ പറ്റില്ലെന്ന്‌ അദ്ദേഹം മനസിലാക്കണം. എന്തും കാണിച്ച്‌ ചെയ്യാമെന്ന്‌ ഗവർണർ വിചാരിക്കരുത്‌. ആ സ്ഥാനത്ത്‌ ഇരിക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ മാത്രമാണ്‌ ചെയ്യേണ്ടത്‌. അതിനാണ്‌ ഭരണഘടന സംരക്ഷണം നൽകുന്നത്‌.

രാഷ്‌ട്രീയ ചരിത്രമെടുത്താൽ അവസരവാദ നിലപാടാണ്‌ ആരിഫ്‌ മുഹമ്മദ്‌ ഖാന്റേതെന്ന്‌ നേരത്തെ തന്നെ വ്യക്തമായതാണ്‌. കേന്ദ്രം കേരളത്തിനെതിരെയുള്ള നടപടിയെടുക്കുമ്പോൾ അത്‌ ജനസമക്ഷം അവതരിപ്പിക്കാനായാണ്‌ ഈ പരിപാടി സംഘടിപ്പിക്കുന്നത്‌. അപ്പോൾ കേന്ദ്രസർക്കാരിന്റെ പ്രതിനിധിയെന്ന നിലയ്ക്ക്‌ അദ്ദേഹം പ്രകോപിതനായാൽ ഞങ്ങൾക്ക്‌ ഒന്നും ചെയ്യാനില്ല. അത്‌ മനസിൽ കൊണ്ട്‌ നടക്കുക എന്ന്‌ മാത്രമേ ചെയ്യാനാകൂ എന്ന്‌ ഗവർണർ മനസിലാക്കണം.

യൂണിവേഴ്‌സിറ്റികളിൽ എത് രീതിയിലാണ്‌ ആളുകളെ നിയമിച്ചത്‌. എവിടുന്ന്‌ കിട്ടിയ പേരുകളാണിത്‌. സർവകലാശാല തന്ന അർഹതയുള്ള ആളുകളെ നിഷേധിക്കാൻ നിങ്ങൾക്ക്‌ എവിടുന്ന്‌, ആരുടെ റിപ്പോർട്ടാണ്‌ കിട്ടിയത്‌. ആർഎസ്‌എസിന്റെയും മറ്റും കേന്ദ്രങ്ങൾ പറയുന്നവരെ ഇതിനായി നിശ്ചയിച്ച്‌ കൊടുക്കുകയാണ്‌. അതുകൊണ്ടാണ്‌ എല്ലാ യോഗ്യതയും ഉള്ള വിദ്യാർഥികളെ ഒഴിവാക്കിയത്‌. ആർഎസ്‌എസ്‌ ഒറ്റ യോഗ്യത മാത്രമാണ്‌ നിയമനത്തിന്‌ അടിസ്ഥാനമാക്കിയത്‌. എന്നാൽ സെനറ്റിൽ അംഗത്വം കൊടുക്കുമ്പോൾ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്‌. അതാണ്‌ ഗവർണർ ലംഘിച്ചത്‌– മുഖ്യമന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ശല്യം ഒഴിവാക്കണം’, ആദ്യ ശ്രമം പാളി, വീണ്ടും ഭാര്യയെക്കൊണ്ട് വിളിച്ചുവരുത്തി’; നിധിന്‍റെ കൊലപാതകം ആസൂത്രിതം!

Next Post

‘സീറ്റ് കിട്ടാനല്ല ബിജെപി സംസ്ഥാന ഉപാധ്യക്ഷനായത്, ഇത്തവണ മത്സരിക്കാനില്ല’; ദേവൻ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
‘സീറ്റ് കിട്ടാനല്ല ബിജെപി സംസ്ഥാന ഉപാധ്യക്ഷനായത്, ഇത്തവണ മത്സരിക്കാനില്ല’; ദേവൻ

'സീറ്റ് കിട്ടാനല്ല ബിജെപി സംസ്ഥാന ഉപാധ്യക്ഷനായത്, ഇത്തവണ മത്സരിക്കാനില്ല'; ദേവൻ

ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം; കോളേജ്‌ അധ്യാപകൻ 10 ലക്ഷം നഷ്ടപരിഹാരം നൽകണം

ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം; കോളേജ്‌ അധ്യാപകൻ 10 ലക്ഷം നഷ്ടപരിഹാരം നൽകണം

ട്വിസ്റ്റ്; വിവാ​ഹമണ്ഡപത്തിൽ അപ്രതീക്ഷിത സംഭവം, വരന്റെ സ​ഹോദരന് മാലയിട്ട് യുവതി, വരനെ തേടി പൊലീസ്!

ട്വിസ്റ്റ്; വിവാ​ഹമണ്ഡപത്തിൽ അപ്രതീക്ഷിത സംഭവം, വരന്റെ സ​ഹോദരന് മാലയിട്ട് യുവതി, വരനെ തേടി പൊലീസ്!

സൗദിയിൽ മരിച്ച മലയാളി നഴ്സിൻറെ മൃതദേഹം സംസ്കരിച്ചു

സൗദിയിൽ മരിച്ച മലയാളി നഴ്സിൻറെ മൃതദേഹം സംസ്കരിച്ചു

ബിജെപി പട്ടികയിൽ യുഡിഎഫുകാർ വന്നതെങ്ങനെ?; കെഎസ്‌യുവും എംഎസ്‌എഫും നിലപാട്‌ വ്യക്തമാക്കണം: എസ്‌എഫ്‌ഐ

ബിജെപി പട്ടികയിൽ യുഡിഎഫുകാർ വന്നതെങ്ങനെ?; കെഎസ്‌യുവും എംഎസ്‌എഫും നിലപാട്‌ വ്യക്തമാക്കണം: എസ്‌എഫ്‌ഐ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021