കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ വൃദ്ധയുടെ മാല പൊട്ടിച്ചുകടന്ന യുവാക്കൾ പിടിയിൽ. നിബ്രാസ്, താഹ എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കിയത്. കണ്ണൂർ പയ്യാമ്പലം ബീച്ചിൽ വൃദ്ധയുടെ മാല പൊട്ടിച്ചുകടന്ന രണ്ട് യുവാക്കൾ പിടിയിൽ. നിബ്രാസ്, താഹ എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കിയത്.
ഞായറാഴ്ചയായിരുന്നു സംഭവം. പയ്യാമ്പലം ബീച്ചിലിരിക്കുകയായിരുന്ന മൈസൂരു സ്വദേശിയായ വൃദ്ധയുടെ രണ്ടര പവൻ മാലയാണ് യുവാക്കൾ പൊട്ടിച്ചുകടന്നത്. കണ്ണൂർ ടൗൺ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളിലേക്കെത്തി. വളപട്ടണം സ്വദേശി നിബ്രാസും തോട്ടട സവദേശി മുഹമ്മദ് താഹയും. കാസർകോട് റെയിൽവേ സ്റ്റേഷനിൽനിന്ന് മോഷ്ടിച്ച സ്കൂട്ടറിലായിരുന്നു നിബ്രാസും താഹയും പയ്യാന്പലത്ത് മാല മോഷ്ടിക്കാൻ എത്തിയത്. ഈ മാസം അഞ്ചിനായിരുന്നു സ്കൂട്ടർ മോഷ്ടിച്ചത്.
സ്ഥിരം കുറ്റവാളികളാണ് നിബ്രാസും താഹയും. നിബ്രാസിനെതിരെ മോഷണമുൾപ്പെടെ ആറ് കേസുകൾ. ഇരുപത്തൊന്നുകാരനായ താഹയ്ക്കെതിരെയുളളത് കളവ് കേസ് ഉൾപ്പെടെ ഒൻപത് കേസുകൾ. ഇവരെക്കൂടാതെ കൂടുതൽ പേർ മോഷണ സംഘത്തിലുണ്ടെന്നാണ് പൊലീസ് നിഗമനം.