ചെന്നൈ: ചെന്നൈയിൽ വീണ്ടും മുതല റോഡിൽ ഇറങ്ങി. ആളപ്പാക്കത്താണ് നാട്ടുകാരൻ ആറടി നീളമുള്ള മുതലയെ റോഡരികിൽ കണ്ടത്. തുടർന്ന് വനം വകുപ്പിനെ വിവരം അറിയിച്ചു. ജീവനക്കാരെത്തി മുതലയെ വലയ്ക്കുള്ളിലാക്കി. നേരത്തെ ചെന്നൈയിൽ കനത്ത മഴ പെയ്ത ഡിസംബർ നാലിനു പുലർച്ചെയും മുതലയെ റോഡിൽ കണ്ടിരുന്നു. ബുധനാഴ്ച ആളപ്പാക്കത്ത് എയര്‍പോര്‍ട്ടിന്റെ ചുറ്റുമതിലിനോട് ചേര്‍ന്നായിരുന്നു മുതലയെ കണ്ടത്. നേരത്തെ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും ഇടയില്‍ റോഡില്‍ മുതലയെ കണ്ട ചിലര്‍ ഇതിന്റെ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. പെരുങ്കുളത്തൂരിലാണ് അന്ന് നാട്ടുകാര്‍ മുതലയെ കണ്ടെത്. ഇവിടെ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണ് ഇന്നലെ മുതലയെ കണ്ട ആളപ്പാക്കം.
വനം വകുപ്പ് ഉദ്യോഗസ്ഥരും ഫയര്‍ ആന്റ് റെസ്ക്യൂ ജീവനക്കാരും സ്ഥലത്തെത്തി വല ഉപയോഗിച്ച് മുതലയെ പിടിച്ചു. ഏറെ നേരം പണിപ്പെട്ടാണ് മുതലയെ കീഴ്പ്പെടുത്തി കൊണ്ടുപോകാന്‍ കഴിഞ്ഞത്. ഗുയിണ്ടി നാഷണല്‍ പാര്‍ക്കിലേക്ക് കൊണ്ടുപോയ മുതലയെ എവിടെ തുറന്നുവിടണമെന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. അതസമയം നാലാം തീയ്യതി റോഡിന് സമീപം കണ്ട മുതല തന്നെയാണോ ഇന്നലെ പിടിയിലായതെന്ന കാര്യത്തിലും ആളുകള്‍ സംശയം പ്രകടിപ്പിക്കുന്നു.